ആമസോണ്‍ പതിനായിരം ജീവനക്കാരെ പിരിച്ചുവിടുന്നു; ചെലവ് ചുരുക്കല്‍ നടപടിയെന്ന് വിശദീകരണം

ന്യൂഡല്‍ഹി: ബഹുരാഷ്ട്ര കമ്പനിയായ ആമസോണ്‍ പതിനായിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ട്വിറ്ററിനും, മെറ്റയ്ക്കും പിന്നാലെയാണ് ആമസോണും പിരിച്ചുവിടലിലേക്ക് കടക്കുന്നത്.

കഴിഞ്ഞ കുറേ മാസങ്ങളായി കമ്പനി ലാഭത്തില്‍ അല്ലെന്നും തുടര്‍ന്ന് ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങുകയാണ് കമ്പനിയെന്നുമാണ് റിപ്പോര്‍ട്ട്.

ഈ ആഴ്ചതന്നെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചേക്കും 10,000 ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടല്‍ നടപടിയായിരിക്കും ഇക്കാര്യം ആരംഭിക്കുകയാണെങ്കില്‍. എന്നാല്‍ ആഗോള തലത്തില്‍ 16 ലക്ഷത്തോളം വരുന്ന കമ്പനിയുടെ ആകെ തൊഴിലാളികളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണിത്.

also read- ബസ്സില്‍ വെച്ച് വനിത കണ്ടക്ടര്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം, യാത്രക്കാര്‍ ചോദ്യം ചെയ്തതോടെ ഇറങ്ങിയോടി, 34കാരന്‍ ഒടുവില്‍ അറസ്റ്റില്‍

അലെക്സ വോയ്സ് അസിസ്റ്റന്റ് ഉള്‍പ്പടെയുള്ളവ നിര്‍മിക്കുന്ന കമ്പനിയുടെ ഉപകരണ നിര്‍മാണ വിഭാഗം, റീട്ടെയില്‍ ഡിവിഷന്‍, ഹ്യൂമന്‍ റിസോഴ്സസ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടുക.

Exit mobile version