വീടെന്ന സങ്കല്‍പ്പം പലര്‍ക്കും സ്വപ്‌നമായി അവശേഷിക്കുകയാണ് ഇന്നും. ലോകമെമ്പാടും അവസ്ഥ വ്യത്യസ്തമല്ല. സ്വന്തമായി വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ച കുട്ടികളുടെ സന്തോഷമാണ് സോഷ്യല്‍മീഡിയയുടെ മനസ് നിറയ്ക്കുന്നത്.
തന്റെ സ്വപ്‌ന ഭവനത്തെ കുറിച്ച് പറയുന്ന കുട്ടിയാണ് വീഡിയോയിലുള്ളത്. തുടര്‍ന്ന് പുത്തന്‍ വീട് വാങ്ങി സര്‍പ്രൈസായി മക്കളോട് അവതരിപ്പിക്കുകയാണ് ഈ അമ്മ. അതിയായ സന്തോഷം കൊണ്ട് കരഞ്ഞുപോയ കുട്ടിയാണ് വീഡിയോയിലൂടെ മനം കവരുന്നത്.
മക്കളുമായി കാറില്‍ കറങ്ങാനിറങ്ങിയ അമ്മ. കാറിലിരുന്ന് ചുറ്റുമുള്ള വീടുകളെ കുറിച്ച് പറയുന്നതാണ് വീഡിയോയുടെ തുടക്കം. തുടര്‍ന്ന് ഭംഗിയുള്ള ഒരു വീടിന്റെ മുന്നില്‍ കാര്‍ നിര്‍ത്തി കുട്ടികളോട് ഈ വീട് എങ്ങനെയുണ്ടെന്നൊക്കെ അമ്മ ചോദിക്കുന്നു. ഈ വീടിന് പിന്നില്‍ മുറ്റമുണ്ടോയെന്ന് അപ്പോള്‍ കുട്ടി ചോദിക്കുന്നത്. ഉണ്ടെന്ന് അമ്മ പറഞ്ഞതോടെ എനിക്കും ഇതുപോലെയൊരു വീട് വേണമെന്ന് കുട്ടി പറയുന്നു.
ഈ സമയത്താണ് അവനെ അമ്പരപ്പിച്ചു കൊണ്ട് സര്‍പ്രൈസായി ഇത് നമ്മുടെ വീടാണെന്ന് ഈ അമ്മ പറയുന്നത്. തുടര്‍ന്ന് ഞെട്ടുകയാണ് മകന്‍. അവനിഷ്ടപ്പെട്ട ആ വീട് അമ്മ വാങ്ങിയെന്നും ഇനി മുതല്‍ അത് നമ്മുടെ വീടാണെന്നും അമ്മ പറഞ്ഞതോടെ അവന്‍ പൊട്ടിക്കരയുകയാണ്. മാര്‍ട്ടിസ്ട്രി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ പതിന്നാല് ലക്ഷത്തിലധികം പേരാണ് ഇതിനകം കണ്ടത്.
ഒപ്പം സന്തോത്തോടെ കൂകി വിളിക്കുന്ന അവന്റെ അനുജത്തിയുടെ ശബ്ദവും കേള്‍ക്കാം. വീട് വാങ്ങിയ വിവരം ആഴ്ചകളായി അമ്മ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.