മുള്ളുള്ള തണ്ടിൽ റോസാപ്പൂ പോലെ നീ സുന്ദരിയാണ്, കാരണം ചിലപ്പോൾ നിനക്ക് ദേഷ്യം വരും’ തന്റെ അമ്മയെ ഓർത്ത് നാലാം ക്ലാസുകാരൻ എഴുതിയ കവിതയാണിത്. അമ്മ റോസാപ്പൂവ് പോലെ സുന്ദരിയാണെങ്കിലും അമ്മയ്ക്ക് ഇടയ്ക്കു വരുന്ന ദേഷ്യത്തെ അതിലെ മുള്ളിനോടാണ് കവി ഉപമിച്ചിരിക്കുന്നത്. കുട്ടിയുടെ അമ്മ തന്നെയാണ് മകനെഴുതിയ രസകരമായ കവിതകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
നാലാം ക്ലാസ്സുകാരൻ എഴുതിയത്’ എന്ന അടിക്കുറിപ്പോടെ മകന്റെ മൂന്ന് വ്യത്യസ്ത കവിതകളുടെ ചിത്രങ്ങളാണ് അമ്മ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. തന്റെ കുഞ്ഞുമനസിന്റെ വികാരങ്ങൾ പേപ്പറിൽ അതേപോലെ പകർത്തിയിരിക്കുകയാണ് ഈ കുരുന്ന്. കവിത ഇതിനോടകം വൈറൽ ആയി കഴിഞ്ഞു.
എനിക്ക് ഒരു കവിതയെക്കുറിച്ച് ഒരു ആശയം ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ അത് എന്റെ മനസ്സിൽ നിന്ന് മാറി വീടിനു ചുറ്റും അലഞ്ഞുനടക്കുന്നു.’ എന്നായിരുന്നു കുട്ടിയുടെ ആദ്യ കവിത. പിന്നീടാണ് മാതൃദിനത്തിൽ അമ്മയെ കുറിച്ച് നാലാം ക്ലാസുകാരൻ കവിത എഴുതിയത്. കുട്ടിയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് കമന്റുകൾ ചെയ്യുന്നത്. പോസ്റ്റിന് ഇതുവരെ 1,45,400 ലൈക്കുകളും 12,600 റീട്വീറ്റുകളും ലഭിച്ചു.