ഒക്ലഹോമ: ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ നട്ടെല്ല് തകർത്ത് മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ, 2002 ൽ വധശിക്ഷയ്ക്കു വിധിച്ച ബെഞ്ചമിൻ കോളിന്റെ ശിക്ഷ ഒക്ലഹോമയിൽ നടപ്പാക്കി. വീഡിയോ ഗെയിം കളിക്കുന്നത് തടസ്സപ്പെടുത്തിയതിന് ആണ് കുട്ടിയെ ദാരുണമായി കൊലപെടുത്തിയത്.
മാരകമായ വിഷ മിശ്രിതം കുത്തിവെച്ചാണ് ബെഞ്ചമിൻ കോളിന്റെ വധശിക്ഷ നടപ്പാക്കിയത്. മകളെ കൊല്ലുമ്പോൾ 57 വയആയിരുന്നു പ്രതിക്ക്. ഇയാൾ കടുത്ത മാനസിക രോഗത്തിന് അടിമയായിരുന്നുവെന്ന വാദം കോടതി തള്ളി.
രണ്ടു പതിറ്റാണ്ടു നീണ്ടുനിന്ന നിയമ പോരാട്ടങ്ങൾക്കൊടുവിൽ സുപ്രീം കോടതി വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. വധശിക്ഷ കാത്തുകഴിയുന്ന 25 പ്രതികളിൽ രണ്ടാമത്തെയാളുടെ വധശിക്ഷയാണ് ഒക്ലഹോമയിൽ നടപ്പാക്കിയത്. അതേസമയം, വിഷം കുത്തിവച്ചു വധശിക്ഷ നടപ്പാക്കുന്നതിനെതിരെ രാജ്യത്തു വൻ പ്രതിഷേധം തുടരുകയാണ്.
Discussion about this post