തെരുവില്‍ അടിയും അക്രമവും; ജര്‍മനിയില്‍ 29കാരന്‍ പോലീസ് നായയെ കടിച്ചു

29 വയസ്സുള്ള രണ്ടു യുവാക്കളും 35 വയസ്സുള്ള യുവതിയും ഗ്രോസ് ഗെറൗവിലുള്ള തെരുവില്‍ മദ്യ ലഹരിയില്‍ പൊരിഞ്ഞ അടിയും അക്രമവും നടക്കുന്നതിനിടെയാണ് സംഭവം നടന്നത്.

സൂറിക്: തെരുവ്‌നായ ആക്രമണത്തില്‍ കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ ഇപ്പോഴിതാ വളരെ വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ജര്‍മനിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജര്‍മനിയിലെ പോലീസ് നായയെ ഒരു മനുഷ്യന്‍ കടിച്ചു.

also read: ‘എനിക്ക് മാത്രം സൈക്കിള്‍ ഇല്ല, കൂട്ടുകാര്‍ക്കെല്ലാമുണ്ട്’, വിഷമത്തില്‍ വീടുവിട്ടിറങ്ങി 12കാരന്‍, പുത്തന്‍ സൈക്കിള്‍ വാങ്ങി നല്‍കി നല്ല പാഠം പഠിപ്പിച്ച് പോലീസുകാര്‍

പോലീസ് നായ ഡ്രാഗോയെയാണ് മദ്യപിച്ച് അക്രമാസക്തനായ 29കാരന്‍ കടിച്ചത്. ജര്‍മ്മനിയിലെ ഹെസ്സനില്‍ വെള്ളിയാഴ്ച്ച രാത്രി 12.45 നാണ് സംഭവം. 29 വയസ്സുള്ള രണ്ടു യുവാക്കളും 35 വയസ്സുള്ള യുവതിയും ഗ്രോസ് ഗെറൗവിലുള്ള തെരുവില്‍ മദ്യ ലഹരിയില്‍ പൊരിഞ്ഞ അടിയും അക്രമവും നടക്കുന്നതിനിടെയാണ് സംഭവം നടന്നത്.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു പോലീസുകാരോടൊപ്പം ഡ്രാഗോയും സ്ഥലത്തെത്തി. പോലീസ് വന്നിട്ടും അക്രമം തുടര്‍ന്ന മൂവരെയും കസ്റ്റഡിയില്‍ എടുക്കാനുള്ള ശ്രമത്തില്‍ യുവതിയുടെ ഇടിയേറ്റ് ഒരു പോലീസുകാരനു മുഖത്തും യുവാവിന്റെ ആക്രമണത്തില്‍ മറ്റൊരു പോലീസുകാരനു കൈക്കും പരുക്കേറ്റു.

ALSO READ; 375.5 കോടി രൂപ…! ഒരു വൈരക്കല്ലിന് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന വില, രത്നലേലത്തില്‍ താരമായി പിങ്ക് ഡയമണ്ട്

ഇതിനിടെയാണ് യുവാക്കളില്‍ ഒരാള്‍ പോലീസ് നായയെ കടിച്ചത്. മനുഷ്യന്റെ കടിയേറ്റെങ്കിലും നായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്ന് പോലീസ് അറിയിച്ചു. പ്രശ്‌നമുണ്ടാക്കിയ മൂന്നു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Exit mobile version