ഒരു കുടുംബത്തിലെ മൂന്ന് പേർ ബ്ലാക്ക് മാംബയുടെ ആക്രമണത്തിൽ മരിച്ചു. സിംബാബ്വെയിലാണ് ദാരുണമായ സംഭവം നടന്നത്. തപിവ മുസിവ എന്നയാളുടെ ഭാര്യയും 21 കാരിയായ മകളും 15 വയസ്സുകാരനായ അനന്തിരവനുമാണ് മരണപ്പെട്ടത്. മുരിമ്പിക ഗ്രാമത്തിലെ മലനിരകളിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് മൂവർക്കും നേരെ ബ്ലാക്ക് മാംബയുടെ ആക്രമണം ഉണ്ടായത്. 21 കാരിയായ മകൾ ന്യാരായിക്കാണ് കാലിൽ ആദ്യം പാമ്പുകടിയേറ്റത്.
അറ്റ്‌ലസ് രാമചന്ദ്രന് കോവിഡ്; കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കാര ചടങ്ങുകള്‍
ഇതു നോക്കാനെത്തിയ അമ്മയുടെ നെഞ്ചിൽ പാമ്പ് കടിക്കുകയായിരുന്നു. സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പാമ്പ് 15കാരനായ തവാണ്ടയുടെ കാലിലും കൊത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികൾ ഇവരെ ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മലയുടെ മുകളിൽ വാഹനമെത്താനുള്ള അസൗകര്യം മൂലം രക്ഷപ്രവർത്തനം തടസപ്പെട്ടു.
ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മൂവരും മരണത്തിനു കീഴടങ്ങുകയായിരുന്നു. മരണത്തിന്റെ ചുംബനം എന്നാണ് ബ്ലാക്ക് മാംബയുടെ കടി ആഫ്രിക്കയിൽ അറിയപ്പെടുന്നത്. രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പാണ് മാംബ. അത്ര മാരകമായ വിഷമാണ് ഈ പാമ്പിനുള്ളത്.
ന്യൂറോ, കാർഡിയോ ടോക്‌സിനുകൾ അടങ്ങിയതാണ് ഇവയുടെ മാരക വിഷം. ബ്ലാക്ക് മാംബ എന്നാണ് അറിയപ്പെടുന്നതെങ്കിലും ബ്രൗൺ നിറത്തിന്റെ വിവിധ വകഭേദങ്ങളിലാണു ബ്ലാക്ക് മാംബ കാണപ്പെടുന്നത്. ലോകത്ത് ഏറ്റവും വേഗത്തിൽ ചലിക്കുന്ന പാമ്പാണു ബ്ലാക്ക് മാംബ.