കെയ്റോ: രണ്ടാമതും വിവാഹം കഴിച്ച ഭർത്താവിനെ ആദ്യ ഭാര്യ അഞ്ചാം നിലയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. സൗദിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്നയാളാണ് മരിച്ചത്. യുവതി തന്റെ വീട്ടുകാരുടെ സഹായത്തോടു കൂടിയാണ് ദാരുണമായി കൊലപ്പെടുത്തിയത്. ഈജിപ്തിന് പുറത്ത് ജോലി ചെയ്തിരുന്ന യുവാവ് അവധിക്കാണ് നാട്ടിലെത്തിയതാണ്. ഇയാൾ രണ്ടാമത് വിവാഹം കഴിച്ചത് അപ്പോഴായിരുന്നു.
ബന്ധം അറിഞ്ഞപ്പോൾ എതിർക്കുകയും ചെയ്തു. തുടർന്ന് ഭർത്താവിന്റെ രണ്ടാം വിവാഹക്കാര്യം തന്റെ പിതാവിനെയും സഹോദരന്മാരെയും അറിയിക്കുകയും ചെയ്തു. പിന്നാലെ വീട്ടുകാരും യുവതിയുടെ അടുത്തേയ്ക്ക് എത്തി. ശേഷം ബന്ധം അവസാനിപ്പിക്കണമെന്ന് കുടുംബം ഒന്നടങ്കം ആവശ്യപ്പെട്ടു.
എന്നാൽ യുവാവ് അതിന് തയ്യാറായിരുന്നില്ല. പിന്നാലെ പിതാവും സഹോദരങ്ങളും മറ്റ് ചിലരും ചേർന്ന് മർദ്ദിക്കുകയും അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് എടുത്ത് എറിയുകയായിരുന്നു. ഇവരുടെ മകൻ നോക്കി നിൽക്കെയായിരുന്നു അതിക്രൂരമായ കൊലപാതകം നടന്നത്.
Discussion about this post