യാത്രാമധ്യേ പ്രസവ വേദന അനുഭവപ്പെട്ട യുവതി റോഡരികിൽ പ്രസവിച്ചു. ശുശ്രൂഷ നൽകി സംരക്ഷിച്ചത് ഭർത്താവും. ഈ അനുഭവം ഇപ്പോൾ സൈബറിടത്ത് നിറയുകയാണ്. യുഎസിൽ നിന്നുള്ള എമിലി വാഡെൽ എന്ന യുവതിയാണ് തന്റെ അനുഭവം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. പെൺകുഞ്ഞിനാണ് എമിലി ജന്മം നൽകിയത്. കുട്ടിയുടെ ചിത്രം ഉൾപ്പടെ പങ്കുവെച്ചാണ് അനുഭവം എമിലി കുറിച്ചത്.
നായയെ കാറില്‍ കെട്ടി വലിച്ച് നടുറോഡിലൂടെ വണ്ടി ഓടിച്ചു; ഡോക്ടര്‍ക്ക് എതിരെ വ്യാപക പ്രതിഷേധം
ഭർത്താവ് സ്റ്റീഫനൊപ്പം കാറിൽ സഞ്ചരിക്കുന്നതിന് ഇടയിലാണ് എമിലിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ആശുപത്രിയിൽ എത്തുംമുമ്പ് പ്രസവം നടക്കാൻ സാധ്യതയുള്ളതിനാൽ എമിലി വണ്ടി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വാഹനത്തിന് പുറത്തു കിടന്ന ഇവർ ഒരു നഴ്സിനേയും സഹോദരിയേയും വിളിച്ച് ഫോണിൽ ഹോൾഡ് ചെയ്ത് സഹായത്തിനായി വെച്ചു.
‘ഞാൻ തൊട്ടുനോക്കുമ്പോൾ കുഞ്ഞിന്റെ തല എന്റെ കൈയിൽ തട്ടുന്നുണ്ടായിരുന്നു. വണ്ടി നിർത്തി അപ്പോൾതന്നെ പുറത്തിറങ്ങാൻ ഭർത്താവിനോട് ആവശ്യപ്പെട്ടു. റോഡരികിൽ ഇറങ്ങിയ ഞാൻ പരമാവധി ശക്തി ഉപയോഗിച്ചു. ഭർത്താവ് കുഞ്ഞിനെ വലിച്ചെടുത്തു. എന്താണ് ചെയ്യേണ്ടത് എന്ന് അപ്പോൾ അറിയില്ലായിരുന്നു. രണ്ട് മൊബൈൽ ചാർജറുകൾ ഉപയോഗിച്ച് പൊക്കിൾകൊടി ഭർത്താവ് കെട്ടി.
കുഞ്ഞിന്റെ വായിലേയും മൂക്കിലേയും കൊഴുപ്പ് എന്റെ വായവെച്ച് ഞാൻ വലിച്ചെടുത്തു. വലിയ ബുദ്ധിമുട്ടാണ് അന്നേരം അനുഭവപ്പെട്ടത്. എങ്കിലും എല്ലാം നല്ല രീതിയിൽ നടന്നുവെന്ന് എമിലി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. നിലവിൽ കുഞ്ഞും അമ്മയും ആശുപത്രിയിലാണ്. ഇരുവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. റീഗൻ ജീൻ വാഡെൽ എന്നാണ് കുട്ടിക്ക് നൽകിയിരിക്കുന്ന പേര്.
Discussion about this post