ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് II ന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഒടുവില്‍ മേഗന്‍ മാര്‍ക്കിള്‍ എത്തി. രാജ്ഞിയുടെ പേരമകന്‍ ഹാരിയുടെ ഭാര്യയായ മേഗന്‍ രാജ്ഞിയെ അവസാനമായി കാണാനെത്തുമോ എന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞ ചര്‍ച്ച. എന്നാല്‍ ഇപ്പോഴിതാ രാജ്ഞിയുടെ മരണത്തോടെ സഹോദരങ്ങളുമായ വില്യമിനും ഹാരിക്കുമിടയിലെ പിണക്കം തീര്‍ന്നെന്നാണ് സൂചന.
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മേഗന്‍ എത്തില്ല എന്നു തന്നെയായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍, ശനിയാഴ്ച വൈകീട്ടോടെ മേഗന്‍ രാജ്ഞിയെ അവസാനമായി കാണാന്‍ യുഎസില്‍ നിന്നെത്തിയതോടെ എല്ലാ അഭ്യൂഹങ്ങളെല്ലാം മറഞ്ഞു.
മരണത്തോടെ ദേശീയ ദുഃഖാചരണം നടക്കുകയാണ് ബ്രിട്ടനില്‍. ദുഃഖാചരണത്തിന്റെ രണ്ടാംദിവസം വില്യമിന്റെയും ഹാരിയുടെയും കുടുംബം പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. 2020 മാര്‍ച്ചിനു ശേഷം ആദ്യമായാണ് ഇരുകുടുംബങ്ങളും പൊതുമധ്യത്തിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും മുത്തശ്ശനുമായ ചാള്‍സ് രാജകുമാരന്‍ മരിച്ചപ്പോള്‍ വില്യമും ഹാരിയും ഒരുമിച്ച് പങ്കെടുത്തിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. രാജ്ഞിയുടെ അന്ത്യ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഹാരിയെയും മേഗനെയും ക്ഷണിച്ചതായി വില്യം നേരത്തെ പ്രതികരിച്ചിരുന്നു.
രാജ്ഞിക്ക് വിട നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ നാലുപേരും കറുത്ത വസ്ത്രമാണ് ധരിച്ചത്. ഹാരിയും മേഗനും കൈകള്‍ കോര്‍ത്തു പിടിച്ചിരുന്നു. 2018ല്‍ ഹാരി യുഎസ് നടിയായ മേഗനെ വിവാഹം കഴിച്ചതോടെയാണ് രാജകുടുംബത്തിലെ പൊട്ടിത്തെറി പുറംലോകത്തെത്തിയത്. കൊട്ടാരത്തില്‍ വെച്ച് താന്‍ നിരവധി തവണ വംശീയാധിക്ഷേപം നേരിട്ടതായും ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് പോലും ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചതായും മേഗന്‍ വെളിപ്പെടുത്തിയിരുന്നു. കുഞ്#ുപിറന്നതിന് പിന്നാലെ ഹാരിയും മേഗനും കൊട്ടാരത്തില്‍ നിന്ന് വിടപറഞ്ഞ് രാജപദവികള്‍ ഉപേക്ഷിച്ച് യുഎസിലേക്ക് പോവുകയായിരുന്നു.