അബുദാബി: പരീക്ഷണാര്‍ഥം ഈ മാസം ആരംഭിച്ച യുഎഇയുടെ പുതിയ വീസ നിയമം ഒക്ടോബര്‍ 3ന് പ്രാബല്യത്തില്‍ വരുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ്, പോര്‍ട്‌സ് സെക്യൂരിറ്റി അറിയിച്ചു. വിവിധ കാലയളവിലേക്കുള്ള ഗ്രീന്‍ വീസ, റിമോര്‍ട്ട് വര്‍ക്ക് വീസ, ഒന്നിലേറെ തവണ വന്നുപോകാവുന്ന ദീര്‍ഘകാല ടൂറിസ്റ്റ് വീസ, തൊഴില്‍ അന്വേഷകര്‍ക്കുള്ള വീസ തുടങ്ങിയവയാണ് പുതിയായി ആരംഭിച്ചത്.
കൂടാതെ കൂടുതല്‍ മേഖലകളിലേക്ക് ഗോള്‍ഡന്‍ വീസയും അനുവദിച്ചിരുന്നു. വിവിധ മേഖലകളിലെ വിദഗ്ധരെയും ആഗോള പ്രതിഭകളെയും നിക്ഷേപകരെയും സഞ്ചാരികളെയും യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണു പുതിയ പരിഷ്‌കാരം.
സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ വീസ ലഭിക്കുന്നതിനു പുറമെ ആശ്രിതരെയും തുല്യകാലയളവിലേക്ക് യുഎഇയിലേക്കു കൊണ്ടുവരാം. 25 വയസ്സുവരെയുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെ പരിധിയില്ലാതെയും സ്‌പോണ്‍സര്‍ ചെയ്യാനും പുതിയ നിയമം അനുമതി നല്‍കുന്നു.
Discussion about this post