കൊറിയൻ നടി യൂ ജൂ ഇന്നിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 27-ാം വയസിലാണ് താരം തന്റെ ജീവിതം അവസാനിപ്പിച്ചത്. യൂ ജൂവിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സഹോദരനാണ് മരണവാർത്ത പുറംലോകം അറിയിച്ചത്. വിഷാദരോഗ ബാധിതയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ‘വളരെ നേരത്തെ ലോകത്തോട് വിടപറയുകയാണെന്നും ഇത്തരമൊരു തീരുമാനമെടുത്തതിൽ മാതാപിതാക്കളും മുത്തശ്ശിയും സഹോദരനും എന്നോട് ക്ഷമിക്കണമെന്നും’ യൂ ജൂ തന്റെ അവസാന കുറിപ്പിൽ പറയുന്നു.
‘ജീവിക്കരുതെന്ന് എന്റെ ഹൃദയം പറയുന്നു. ഞാനില്ലാതെ നിങ്ങളുടെ ജീവിതം ശൂന്യമായേക്കാം. പക്ഷേ, വിഷമിക്കരുത്. ധൈര്യത്തോടെ മുന്നോട്ട് പോകണം. ഞാനെല്ലാം മുകളിലിരുന്ന് കാണുന്നുണ്ടാകും. ‘ യൂ ജൂ കുറിച്ചു. കൊറിയൻ സീരീസുകളായ ബിഗ് ഫോറസ്റ്റ്, ജോസൺ സർവൈവൽ പിരിഡ് തുടങ്ങിയവയിലൂടെയാണ് യൂ ജൂ ഇൻ ശ്രദ്ധനേടിയത്.
Discussion about this post