സമൂഹമാധ്യമത്തിലൂടെ ലോകശ്രദ്ധ നേടിയ ഖാബാനി ലെയിമിന് ഇറ്റാലിയൻ പൗരത്വം ലഭിച്ചു. ഖാബാനിയുടെ വീഡിയോ ഒന്നെങ്കിലും കണ്ണിൽപ്പെടാത്ത മലയാളികളും ഉണ്ടാകില്ല. അത്രമേൽ സോഷ്യൽമീഡിയ കൈയ്യടക്കിയ താരമാണ് ഖാബാനി. ഇപ്പോൾ ഇറ്റാലിയൻ പൗരത്വം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഖാബാനിയുടെ കുടുംബം. സെനഗലിൽ നിന്നും ഇറ്റലിയിലേക്ക് കുടിയേറിയതാണ് ഇവർ.
കരയുന്ന ആണുങ്ങളെ കാണുന്നതു തന്നെ എന്തൊരു അഴകാണ്, ആശ്വാസമാണ്; ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു
അന്ന് ഒരു വയസ്സുണ്ടായിരുന്ന ഖാബാനിക്ക് രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും ഇറ്റലിയൻ പൗരത്വം ലഭിച്ചിരുന്നില്ല. ഈ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഖാബാനിക്ക് പൗരത്വം ലഭിച്ചത്. ഇറ്റലിയിൽ നിയമങ്ങൾ ശക്തമായതാണ് പൗരത്വം ലഭിക്കാൻ വൈകിയതിനു കാരണമെന്നാണ് അധികൃതർ വ്യക്തമാക്കി. ഇറ്റലിക്കാർ അല്ലാത്തവരുടെ മക്കൾക്ക് 18 വയസ്സിനുശേഷം മാത്രമേ പൗരത്വത്തിന് അപേക്ഷിക്കാനാവൂ.
ടിക്ടോക് താരമായതുകൊണ്ട് യാതൊരു പരിഗണനയും നൽകിയിട്ടില്ലെന്നും ഖാബാനി എല്ലാം നടപടിക്രമങ്ങളും പൂർത്തിയാക്കിയെന്നും ഇറ്റാലിയൻ ആഭ്യന്തരവകുപ്പ് അറിയിക്കുന്നു. പൗരത്വം ലഭിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്നും ഖാബാനി പ്രതികരിച്ചു. ഫാക്ടറി ജീവനക്കാരനായിരുന്നു ഖാബി. കോവിഡ് വ്യാപനത്തെത്തുടർന്ന് ലോക്ഡൗൺ വന്നതോടെ ഖാബിക്ക് ജോലി നഷ്ടപ്പെട്ടു.
തുടർന്നാണ്, ടിക്ടോക്കിൽ അക്കൗണ്ട് തുടങ്ങുന്നത്. 2020 മാർച്ചില് ആരംഭിച്ച അക്കൗണ്ടിലെ ഫോളോവേഴസ് അതിവേഗം കുതിച്ച് ഒന്നര വർഷം കൊണ്ട് 10 കോടി പിന്നിട്ടു. യൂറോപ്പിൽ ആദ്യമായും ലോകത്ത് രണ്ടാമതും ഈ നേട്ടത്തിലെത്തിയ വ്യക്തിയായി ഖാബി മാറി. അമേരിക്കക്കാരി ചാർലി ഡി അമേലിയോ ആയിരുന്നു അന്ന് ഒന്നാം സ്ഥാനത്ത്. എന്നാൽ ഖാബി കുതിപ്പ് തുടർന്നതോടെ ഏറെ വൈകാതെ ചാർലി രണ്ടാം സ്ഥാനത്തായി. ഇൻസ്റ്റഗ്രാമിൽ 7.8 കോടി ഫോളോവേഴ്സും ഖാബിക്കുണ്ട്.
Discussion about this post