വിവാഹം എല്ലാവരുടേയും ജീവിതത്തിലെ സ്പെഷ്യൽ ഡേയാണ്. അന്നേ ദിവസം അങ്ങേയറ്റം ആഘോഷിക്കാൻ എല്ലാവരും ഇഷ്ടപ്പെടും. അതുകൊണ്ടാണ് പ്രിയപ്പെട്ട എല്ലാവരേയും വിവാഹദിനത്തിൽ ക്ഷണിക്കുന്നത്.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും സഹപ്രവർത്തകരും എല്ലാം ഒത്തുചേർന്ന് ഉത്സവപ്രതീതിയിലായിരിക്കും എല്ലാ വിവാഹങ്ങളും. ഇപ്പോഴിതാ ഇത്തരത്തിൽ പ്രിയപ്പെട്ടവരെ വിവാഹത്തിന് ക്ഷണിച്ചിട്ടും അവർ വരാതിരുന്ന ദുഃഖത്തിൽ ജോലി തന്നെ രാജി വെച്ച യുവതിയുടെ അനുഭവവമാണ് വൈറലാകുന്നത്.
ചൈനയിലാണ് സംഭവം. യുവതി തന്റെ വിവാഹത്തിന് പ്രിയപ്പെട്ടവരെല്ലാം ഉണ്ടാവണമെന്ന് ആഗ്രഹിച്ച് അതിനായി തന്റെ സഹപ്രവർത്തകരെ എല്ലാം ക്ഷണിച്ചിരുന്നു. തന്റെ കൂടെ ജോലി ചെയ്യുന്ന 70 പേരെയാണ് യുവതി ക്ഷണിച്ചത്. അതും വിവാഹത്തിന് രണ്ടുമാസം മുൻപേ ക്ഷണക്കത്ത് നൽകിയായിരുന്നു എല്ലാവരുടേയും പങ്കാളിത്തം ഉണ്ടാവണമെന്ന് ഉറപ്പാക്കിയത്.
എന്നാൽ, വിവാഹത്തിന് തന്റെ സഹപ്രവർത്തകർ പങ്കെടുക്കുന്നതു കാത്തിരുന്ന യുവതിയ്ക്ക് കടുത്ത നിരാശയായിരുന്നു ഫലം. ക്ഷണിച്ച 70 സഹപ്രവർത്തകരിൽ ആകെ വന്നത് ഒരാൾ മാത്രമാണ്. ഇത് കാരണം 69 പേർക്ക് തയ്യാറാക്കി വെച്ച ഭക്ഷണവും ഒരുക്കങ്ങളും പാഴായി.
സഹപ്രവർത്തകരെ കുടുംബത്തിനും കൂട്ടുകാർക്കും പരിചയപ്പെടുത്താനാഗ്രഹിച്ച യുവതിക്ക് ഇതോടെ അപമാനിക്കപ്പെട്ടതായി തോന്നി. ദുഃഖം സഹിക്കവയ്യാതെ ജോലി രാജി വെച്ച് മറ്റൊരു കമ്പനിയിലേക്ക് മാറിയിരിക്കുകയാണ് യുവതി ഇപ്പോൾ.
Discussion about this post