ബീജിംഗ്: ഇനി മുതല്‍ ഐഫോണ്‍ ഉപയോഗിച്ചാല്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും നല്‍കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ചൈനീസ് കമ്പനി ഹുവാവേ.
ഐഫോണ്‍ ഒഴിവാക്കി ഹുവാവേ ഫോണ്‍ വാങ്ങുന്ന മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് 50 ശതമാനം തുകയും, മറ്റുള്ളവര്‍ക്ക് 20 ശതമാന തുകയും അനുവദിക്കുമെന്നും കമ്പനി പറഞ്ഞെന്ന് രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹുവാവേ മാത്രമല്ല, ചൈനയിലെ പ്രമുഖ കമ്പനികളില്‍ പലരും ജീവനക്കാരോട് ഐഫോണ്‍ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചില കമ്പനികള്‍ ഒരുപടി കൂടി കടന്ന് ഐഫോണ്‍ ഉപയോഗിക്കുന്നവരെ പിരിച്ചുവിടാനും നീക്കം നടത്തുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസ് ഉപരോധം മറികടന്ന് ഇറാനുമായി ഇടപാടു നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഹുവാവേ കനേഡിയന്‍ സിഎഫ്ഒ മെങ് വാന്‍ഷുവിന് കമ്പനി ശക്തമായ പിന്തുണ നല്‍കയിരുന്നു.