ബീജിങ്: അതിദാരുണമായി പ്രചരിക്കേണ്ടിയിരുന്ന ഒരു വാർത്തയെ സാഹസികപ്രവർത്തികൊണ്ട് നന്മയാക്കി മാറ്റിയ യുവാവിന് അഭിനന്ദനം. അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീണ രണ്ട് വയസുകാരിക്ക് പുനർജന്മം സമ്മാനിച്ചാണ് ഈ യുവാവ് വൈറലാകുന്നത്. കുഞ്ഞ് താഴേക്ക് പതിക്കും മുൻപ് സാഹസികമായി ചാടിപ്പിടിക്കുകയായിരുന്നു യുവാവ്. ഇയാളുടെ അവസരോചിതമായ പെരുമാറ്റമാണ് പെൺകുഞ്ഞിന് പുതുജന്മം നൽകിയത്.
ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിലാണ് സംഭവം. ഷെൻ ഡോങ് എന്ന പേരുള്ള യുവാവാണ് കാർ പാർക്ക് ചെയ്യുന്നതിനിടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയും വീഴാൻ പോയ പെൺകുട്ടിക്ക് രക്ഷകനായതും.
തെരുവിൽ കാർ പാർക്ക് ചെയ്യുന്നതിനിടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പെൺകുട്ടി വീഴാനൊരുങ്ങുന്നതാണ് ഷെൻ ഡോങ് കണ്ടത്. ഉടൻ തന്നെ സംഭവത്തോട് പ്രതികരിച്ച ഷിൻ ഡോങ് പരിക്കുകളൊന്നും കൂടാതെ കുഞ്ഞിനെ കൈകൊണ്ട് പിടിക്കുകയായിരുന്നു.
Heroes among us. pic.twitter.com/PumEDocVvC
— Lijian Zhao 赵立坚 (@zlj517) July 22, 2022
ലിജാൻ സാഹോ എന്നയാൾ പകർത്തിയ ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യഥാർഥ നായകൻ എന്നാണ് ഷെൻ ഡോങിനെ സമൂഹമാധ്യമങ്ങൾ വിളിക്കുന്നത്. ഇന്ത്യയിലടക്കം വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
Discussion about this post