‘അതിശയപ്പെടുത്തുന്ന, സുന്ദരിയായ സ്ത്രീയായിരുന്ന അവൾ, അവളെ ഓർത്ത് അഭിമാനിക്കുന്നു’; ആദ്യ ഭാര്യ ഇവാനയുടെ ഓർമ്മകളിൽ ഡോണാൾഡ് ട്രംപ്

വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന അന്തരിച്ചു. 73 വയസായിരുന്നു. ഡോണാൾഡ് ട്രംപ് തന്നെയാണ് ആദ്യഭാര്യയുടെ മരണവാർത്ത തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടത്.

‘അവൾ അതിശയപ്പെടുത്തുന്ന, സുന്ദരിയായ സ്ത്രീയായിരുന്നു, അവൾ മഹത്തായതും പ്രചോദനാത്മകവുമായ ജീവിതം നയിച്ചു. അവളുടെ അഭിമാനവും സന്തോഷവും അവളുടെ മൂന്ന് മക്കളായിരുന്നു, അവളെ ഓർത്ത് അഭിമാനിക്കുന്നു, ഇവാന സമാധാനത്തോടെ വിശ്രമിക്കൂ!’ ഡൊണാൾഡ് ട്രംപ് കുറിച്ചു.

ALSO READ- ഓണം ബംബറിലൂടെ കോടിപതിയായ ജയപാലനെ ഓർക്കുന്നില്ലേ; ഇപ്പോഴും ഓട്ടോ ഓടിച്ചാണ് ഉപജീവനം; വായ്പയും അടച്ചുതീർന്നില്ല; സമ്മാനപണം ഉപയോഗിച്ചത് മറ്റുകാര്യങ്ങൾക്കെന്ന് വിജയി

ചെക്കൊസ്ലൊവാക്യയിൽ ജനിച്ച ഇവാന 1970കളിലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. പിന്നീട് 1977ൽ ഡോണൾഡ് ട്രംപിനെ വിവാഹം കഴിച്ചു. 1992ൽ ഇരുവരും വിവാഹമോചിതരായി. ഡോണൾഡ് ട്രംപ് ജൂനിയർ, ഇവാൻക ട്രംപ്, എറിക് ട്രംപ് എന്നിവരാണ് ഇരുവരുടേയും മക്കൾ. ഇവാനയുടേത് സ്വാഭാവികമരണമാണെന്നും മരണത്തിൽ അസ്വഭാവികയില്ലെന്നും പോലീസ് പറഞ്ഞു.

Exit mobile version