കറാച്ചി : പ്രവാചക നിന്ദയാരോപിച്ച് പാകിസ്താനില്‍ സാംസങ് കമ്പനിക്ക് നേരെ പ്രതിഷേധം. കറാച്ചിയില്‍ പ്രതിഷേധക്കാര്‍ കമ്പനിയുടെ പരസ്യബോര്‍ഡുകളും മറ്റും റോഡിലിട്ട് നശിപ്പിച്ചു.
Protest against alleged blasphemy of a WiFi device in Karachi. Mob gathered after a WiFi device installed in Star City Mall, allegedly posted blasphemous comments. Protesters vandalised Samsung billboards accusing the company of blasphemy. Police detained 27 Samsung employees. pic.twitter.com/3R8UYbScqa
— Naila Inayat (@nailainayat) July 1, 2022
കറാച്ചിയിലെ ഒരു മാളില്‍ വൈഫൈ ഉപകരണങ്ങളില്‍ നിന്ന് പ്രവാചകന്‍ മുഹമ്മദ് നബിയുടെ അനുയായികള്‍ക്കെതിരെയുള്ള പ്രസ്താവനകള്‍ കേള്‍പ്പിച്ചുവെന്നാരോപിച്ചാണ് പ്രതിഷേധക്കാര്‍ അക്രമം നടത്തിയത്. പ്രതിഷേധം കനത്തതോടെ പോലീസ് വൈഫൈ ഉപകരണങ്ങള്‍ വിച്ഛേദിക്കുകയും കമ്പനിയിലെ ഇരുപതിലധികം ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മതനിന്ദാപരമായ പ്രസ്താവന കേള്‍പ്പിച്ച ഉകരണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മതനിന്ദ പുലര്‍ത്തുന്ന ഒരു ക്യൂ ആര്‍ കോഡ് സാംസങ് വികസിപ്പിച്ചിട്ടുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
Samsung Pakistan – Press Release July 1st, 2022. pic.twitter.com/IVSpAkH8Lm
— Samsung Pakistan (@SamsungPakistan) July 1, 2022
പ്രതിഷേധം ശക്തമായതോടെ എല്ലാ മതങ്ങളെയും അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്നും സംഭവത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും സാംസങ് പാകിസ്താന്‍ പ്രസ്താവനയില്‍ അറിയിച്ചു.