ജീവിതച്ചെലവ് താങ്ങാതെ വരുമ്പോൾ പണം കണ്ടെത്താൻ പല വഴികളും നാം തേടാറുണ്ട്. എന്നാൽ ഭർത്താവിനെ വാടകയ്ക്ക് വെയ്ക്കുന്നത് ഇതാദ്യമായിരിക്കും. യുകെയിലെ ഒരു യുവതിയാണ് ഏറെ വ്യത്യസ്തമായ വഴി കണ്ടെത്തിയിരിക്കുന്നത്. ഭർത്താവിനെ വാടകയ്ക്ക് നൽകാനായി ‘ഹയർ മൈ ഹാൻഡി ഹസ്ബന്റ്’ എന്ന പേരിൽ ഒരു വെബ്സൈറ്റും യുവതി ആരംഭിച്ചിട്ടുണ്ട്.
മൂന്നു കുട്ടികളുടെ അമ്മയായ ലോറ യങ്ങാണ് തന്റെ ഭർത്താവ് ജെയിംസിനെ വാടകയ്ക്ക് വെച്ചത്. എന്തു ചെറിയ ജോലിയും ചെയ്യുമെന്ന് ലോറ വെബ്സൈറ്റിൽ പറയുന്നു. മറ്റു വീടുകളിൽചെന്ന് ഫർണിച്ചർ ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച് പണമുണ്ടാക്കുന്ന ഒരു വ്യക്തിയെ കുറിച്ച് ലോറ ഒരു പോഡ്കാസ്റ്റ് കേട്ടിരുന്നു. ഇതോടെയാണ് പുതിയ രീതി പരീക്ഷിക്കാൻ തീരുമാനിച്ചത്.
ബക്കിങ്ഹാംഷയറിലുള്ള ഇവരുടെ വീട്ടിലെ കട്ടിലുകൾ നിർമിച്ചതും അടുക്കള ഷെൽഫുകൾ ഘടിപ്പിക്കുകയും ചെയ്തത് ജെയിംസാണ്. കൂടാതെ ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്ന് ജെയിംസ് ഒരു ഡൈനിങ് ടേബിളുമുണ്ടാക്കി. ഇതോടൊപ്പം കുറച്ച് പെയ്ന്റിങ്ങും അലങ്കാരപ്പണികളും ജെയിംസിന് അറിയാമെന്നും വീട്ടിലേയും പറമ്പിലേയും എല്ലാ ജോലികളും നന്നായി ചെയ്യുമെന്നും ലോറ വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. ഈ കഴിവ് മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്തി പണം കണ്ടെത്തുകയാണ് ലോറ ലക്ഷ്യമിടുന്നത്.
Discussion about this post