വിർജീനിയ: സ്വപ്നത്തിൽക്കണ്ട നമ്പറുള്ള ടിക്കറ്റ് എടുത്ത യുവാവിന് കൈ വന്നത് രണ്ടര ലക്ഷം ഡോളർ. അമേരിക്കയിലാണ് സംഭവം. വിർജീനിയയിൽ നിന്നുള്ള അലോൺസോ കോൾമാൻ കോർണർ മാർട്ടിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്.
രണ്ട് ഡോളറിനാണ് ഇയാൾ സ്വപ്നം കണ്ട നമ്പർ ഉള്ള ടിക്കറ്റ് വാങ്ങിയത്. സമ്മാനം അടിച്ചത് വിശ്വസിക്കാൻ പ്രയാസമായിരുന്നു കോൾമാൻ പറയുന്നു. ടെലിവിഷനിലെ നറുക്കെടുപ്പ് നോക്കിയിരിക്കുമ്പോഴാണ് തനിക്കാണ് സമ്മാനം എന്ന് അറിഞ്ഞതെന്ന് ഇയാൾ പറയുന്നു.
ടിക്കറ്റിലെ നമ്പർ സീക്വൻസ് 13, 14, 15, 16, 17, 18 ഒത്തുവന്നു. 19 എന്ന ബോണസ് നമ്പറും ഉണ്ടായിരുന്നു, എന്നാൽ ആദ്യത്തെ ആറ് നമ്പറുകൾക്കാണ് വലിയ തുക സമ്മാനമായി ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ചയാണ് ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചത്. വിജയിക്കുന്ന നമ്പറുകൾ താൻ മുമ്പ് സ്വപ്നം കണ്ടിരുന്നതായി ഇയാൾ വെളിപ്പെടുത്തി.
250,000 ഡോളറിന്റെ ഭീമൻ ചെക്കും ‘ഞാനൊരു മുഷിഞ്ഞ വൃദ്ധൻ”-എന്നെഴുതിയ ടീ ഷർട്ടുമായി ആഹ്ലാദിക്കുന്ന കോൾമാന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബുധൻ, ഞായർ ദിവസങ്ങളിലാണ് വിർജീനിയ ലോട്ടറി നറുക്കെടുപ്പ്. 10, അഞ്ച്, 2.5 ലക്ഷം ഡോളറുകളാണ് സമ്മാനം.
Discussion about this post