കഠ്മണ്ഡു : കോളറ പടര്‍ന്ന് പിടിച്ചതോടെ പാനീ പൂരി വില്‍പന നിരോധിച്ച് നേപ്പാളിലെ കഠ്മണ്ഡു ഭരണകൂടം. കഠ്മണ്ഡുവില്‍ കഴിഞ്ഞ ദിവസം മാത്രം ഏഴ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
This is also happening —- Nepal bans Paani puri amid outbreak of Cholera
— Naveen Kapoor (@IamNaveenKapoor) June 28, 2022
ഏഴ് പേരില്‍ അഞ്ചും കഠ്മണ്ഡു മെട്രോപോളിസില്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചന്ദ്രഗിരി മുനിസിപ്പാലിറ്റിയിലും ബുദ്ധനില്‍കാന്ത മുനിസിപ്പാലിറ്റിയിലും ഓരോ കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തു.
പാനീ പൂരിയ്‌ക്കൊപ്പമുള്ള വെള്ളത്തില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി നേപ്പാള്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ആളുകള്‍ കൂടുന്നിടത്ത് പാനീപൂരി വില്‍പന നടത്തരുതെന്നാണ് ഭരണകൂടത്തിന്റെ നിര്‍ദേശം.
Also read : നാണയങ്ങള്‍, ചില്ല്കഷണങ്ങള്‍, ബാറ്ററി, കാന്തം… : 35കാരന്റെ വയറ്റില്‍ നിന്ന് നീക്കിയത് 233 സാധനങ്ങള്‍
നിലവില്‍ 12 പേര്‍ക്കാണ് രാജ്യത്ത് കോളറ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ രണ്ട് പേര്‍ ആശുപത്രി വിട്ടു. മഴക്കാലമടുത്തതിനാല്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ മുന്‍കരുതലെടുക്കാന്‍ ജനങ്ങളോട് ശുപാര്‍ശ ചെയ്തിരിക്കുകയാണ് അധികൃതര്‍.
Discussion about this post