ജൊഹന്നാസ്ബര്‍ഗ് : പരീക്ഷ അവസാനിച്ചത് ആഘോഷിക്കാന്‍ പബ്ബിലെത്തിയ 21 കുട്ടികളെ ദക്ഷിണാഫ്രിക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 13, 14 വയസ്സ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Officials have ruled out a stampede and said autopsies would determine if the deaths could be linked to poisoning. https://t.co/rIikIvVWuo
— CBS News (@CBSNews) June 26, 2022
തലസ്ഥാനമായ ജൊഹന്നാസ്ബര്‍ഗിലെ പബ്ബില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. എട്ട് പെണ്‍കുട്ടികളും പതിനേഴ് ആണ്‍കുട്ടികളുമാണ് മരിച്ചത്. കുട്ടികളുടെ ശരീരത്തില്‍ മുറിവുകളോ പരിക്കുകളോ ഒന്നും തന്നെയില്ല. തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാവാനുള്ള സാധ്യതയില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മരണത്തിന് വിഷബാധയുമായി ബന്ധമുണ്ടോ എന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ അറിയാനാകൂ. മരിച്ചവരില്‍ ഭൂരിഭാഗവും ഹൈസ്കൂള്‍ പരീക്ഷകള്‍ അവസാനിച്ചതിന്റെ പെന്‍സ് ഡൗണ്‍ പാര്‍ട്ടിക്കെത്തിയ വിദ്യാര്‍ഥികളാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Also read : ‘ഓരോ ഇന്ത്യക്കാരന്റെയും ഡിഎന്‍എയിലുള്ളതാണ് ജനാധിപത്യം’ : മോഡി ജര്‍മനിയില്‍
ഷെബീന്‍സ് എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ പബ്ബുകളില്‍ പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് മദ്യം ഉപയോഗിക്കാനുള്ള അനുമതിയുണ്ട്. എന്നാല്‍ ഈ വയസ്സിന് താഴെയുള്ളവര്‍ മദ്യം ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുമില്ല.
Discussion about this post