വാഷിംഗ്ടണ്‍ : യുഎസില്‍ തോക്ക് കൈവശം വയ്ക്കുന്നതിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന ബില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിട്ട് നിയമമാക്കി. പതിറ്റാണ്ടുകളോളം തുടര്‍ന്ന കണക്കില്ലാത്ത വെടിവെയ്പ്പുകള്‍ക്ക് അവസാനമിടാന്‍ നിയമം അനിവാര്യമാണെന്നും അനേകം ജീവനുകള്‍ ഇതിലൂടെ സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബില്ലില്‍ ഒപ്പ് വെച്ചു കൊണ്ട് ബൈഡന്‍ പ്രതികരിച്ചു.
This morning, I signed the Bipartisan Safer Communities Act into law—the most significant gun safety law in the last 30 years. The bill:
—Includes red-flag laws
—Closes the “boyfriend loophole”
—Requires young people ages 18 to 21 to undergo enhanced background checksAnd more.
— Joe Biden (@JoeBiden) June 25, 2022
കഴിഞ്ഞ വ്യാഴാഴ്ചയാണ് ‘ബൈപാര്‍ട്ടിസണ്‍ സേഫര്‍ കമ്മ്യൂണിറ്റീസ് ആക്ട്’ എന്നറിയപ്പെടുന്ന തോക്ക് നിയന്ത്രണ ബില്‍ യുഎസ് സെനറ്റ് പാസ്സാക്കിയത്. 193ന് എതിരെ 234 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. വെള്ളിയാഴ്ച ബില്ലിന് വൈറ്റ് ഹൗസ് അംഗീകാരം നല്‍കി. ഉച്ചകോടികള്‍ക്കായി യൂറോപ്പിലേക്ക് പോകാനൊരുങ്ങുന്ന ബൈഡന്‍ അതിന് മുമ്പ് തന്നെ ബില്ലില്‍ ഒപ്പിടുകയായിരുന്നു.
നിയമം നിലവില്‍ വരുന്നതോടെ 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് തോക്ക് കൈവശം വയ്ക്കുന്നതിന് കര്‍ശന നിബന്ധനകളുണ്ടായിരിക്കും. തോക്ക് നല്‍കുന്നതിന് മുമ്പ് ഇവരുടെ പശ്ചാത്തലം പരിശോധിക്കാനും ആവശ്യമെങ്കില്‍ തോക്ക് തിരികെ വാങ്ങാനും ഭരണകൂടത്തിന് കഴിയും.