സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ത്തവ ഉത്പന്നങ്ങള്‍ സൗജന്യം : ബില്ല് പാസ്സാക്കി ഹവായ്

Hawaii | Bignewslive

ഹോനോലുലു : പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ത്തവ ഉത്പന്നങ്ങള്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ഹവായ് ഗവര്‍ണര്‍ ഡേവിഡ് ഇഗെ. ആര്‍ത്തവ സമത്വവുമായി ബന്ധപ്പെട്ട എസ്ബി2821 ബില്ലില്‍ ഒപ്പ് വെച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രഖ്യാപനം.

വിദ്യാര്‍ഥികള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം സാനിറ്ററി ഉത്പന്നങ്ങള്‍ ലഭ്യമാക്കുമെന്നും ഇത് മൂലം ഒരു വിദ്യാര്‍ഥിയുടെയും പഠനം മുടങ്ങുന്നില്ലെന്നുറപ്പ് വരുത്തുമെന്നും ബില്ലില്‍ ഒപ്പ് വയ്ക്കുന്ന ചടങ്ങില്‍ ഇഗെ പറഞ്ഞു. “ആര്‍ത്തവ ഉത്പന്നങ്ങളുടെ ലഭ്യതക്കുറവ് വിദ്യാര്‍ഥികള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ഇതവരുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. ഒരു വിദ്യാര്‍ഥിയും സാനിറ്ററി ഉത്പന്നങ്ങളുടെ ലഭ്യതക്കുറവ് മൂലം പഠനം മുടങ്ങി വീട്ടിലിരിക്കരുത്”. ഇഗെ ട്വീറ്റ് ചെയ്തു.

Also read : ‘ആ ഡയറിക്കുറിപ്പുകളെത്തിയിട്ട് 75 വര്‍ഷം’ : ആന്‍ ഫ്രാങ്കിനെ ആദരിച്ച് ലോകം

പൊതുവിദ്യാലയങ്ങളില്‍ ആര്‍ത്തവ ഉത്പന്നങ്ങള്‍ ആവശ്യാനുസരണം സ്റ്റോക്ക് ചെയ്യണമെന്ന നിയമം യുഎസിലെ മിക്ക സംസ്ഥാനങ്ങളും പിന്തുടരുന്നുണ്ട്. ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ആര്‍ത്തവ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നിയമം കൊണ്ടു വരാനൊരുങ്ങുകയാണ് ന്യൂയോര്‍ക്ക് ഡെമോക്രാറ്റിക് അംഗമായ ഗ്രേസ് മെങ്.

Exit mobile version