കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ പക്ടിക പ്രവിശ്യയില്‍ ഇന്ന് വെളുപ്പിനെയുണ്ടായ ഭൂചലനത്തില്‍ 255 മരണം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തെക്ക് കിഴക്കന്‍ നഗരമായ ഖോസ്റ്റില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയാണ് ഉണ്ടായത്. സംഭവത്തില്‍ നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
#Earthquake 65 km SE of #Gardēz (#Afghanistan) 8 min ago (local time 01:24:37). Colored dots represent local shaking & damage level reported by eyeswitnesses. Share your experience via:
📱https://t.co/LBaVNedgF9
🌐https://t.co/ZCTy1tr6fr pic.twitter.com/RL1fgm1Glb— EMSC (@LastQuake) June 21, 2022
At least 250 people have lost their lives after a powerful earthquake jolted #Afghanistan's Paktika province.
Prayers for the victims of this horrendous tragedy. Sadly, the world has been quick to forget about #Afghans. #paktika #AfghanWomen #earthquake pic.twitter.com/Rcygdaq2OR
— Hamza Azhar Salam (@HamzaAzhrSalam) June 22, 2022
തലസ്ഥാനമായ കാബൂളിലും പാകിസ്താനിലെ ഇസ്ലാമാബാദിലും മുല്‍ത്താന്‍, ക്വാറ്റ തുടങ്ങിയ വിവിധ പ്രദേശങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം ഉണ്ടായി. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ചലനമുണ്ടായ ഇടങ്ങളില്‍ ഹെലികോപ്റ്ററുപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം.