പ്യോങ്യാങ് : കോവിഡിന് പിന്നാലെ ഉത്തര കൊറിയയെ വലച്ച് അജ്ഞാത ഉദരരോഗവും. 800ലധികം കുടുംബങ്ങളില്‍ നിന്നായി 1600ത്തോളം പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. കോളറ അല്ലെങ്കില്‍ ടൈഫോയിഡിന്റെ വകഭേദമാകാം രോഗമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ഹെയ്ജു സിറ്റിയിലേക്ക് വലിയ തോതില്‍ മരുന്നുകളെത്തിച്ചതായി കെസിഎന്‍എ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെ അധികൃതര്‍ രോഗികളോട് ക്വാറന്റീനിലിരിക്കാന്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മെയിലാണ് ഉത്തരകൊറിയ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതായി പ്രഖ്യാപിക്കുന്നത്. അജ്ഞാത പനി എന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇത് കോവിഡ് തന്നെയാണെന്നാണ് വിവരം. ഏതാണ്ട് അമ്പത് ലക്ഷത്തോളം പേര്‍ക്ക് ഇതിനകം പകര്‍ച്ചപ്പനി ബാധിച്ച് കഴിഞ്ഞു. ഇതുവരെ 73 പേര്‍ മരിച്ചുവെന്നാണ് ഗവണ്‍മെന്റ് സ്ഥിരീകരണമെങ്കിലും യഥാര്‍ഥ മരണസംഖ്യ ഇതിലും എത്രയോ കൂടുതലാണെന്നാണ് അന്താരാഷ്ട്ര ആരോഗ്യ ഏജന്‍സികളുടെ നിഗമനം.
Also read : ‘സമ്പാദ്യം മുഴുവന്‍ ചിലവഴിച്ച് വിവാഹം വേണ്ട’ : വൈറലായി രാജസ്ഥാന്‍ സമുദായത്തിന്റെ വിവാഹ നിബന്ധനകള്‍
കോവിഡിനൊപ്പം ഉദരരോഗവും പടര്‍ന്ന് പിടിച്ചത് ഉത്തരകൊറിയയുടെ ആരോഗ്യ മേഖലയെ കാര്യമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധര്‍.