കുട്ടികളെ കൊലപ്പെടുത്തി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പൂന്തോട്ടത്തില്‍ കുഴിച്ചിട്ടു! പിതാവും രണ്ടാനമ്മയും മുത്തശ്ശിയും അറസ്റ്റില്‍

കുട്ടികള്‍ സൗത്ത് കരോലിനയില്‍ താമസിക്കുന്ന അമ്മയുടെ വീട്ടിലേക്കു പോയെന്നാണ് എല്‍വിന്‍ പോലീസിനോടു പറഞ്ഞത്.

വാഷിംഗ്ടണ്‍: യുഎസിലെ ജോര്‍ജിയയില്‍ പൂന്തോട്ടത്തില്‍ നിന്ന് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കണ്ണില്ലാത്ത ക്രൂരതയ്ക്ക് പിന്നില്‍ മാതാപിതാക്കളെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. സംഭവത്തില്‍ കുട്ടികളുടെ പിതാവിനെയും രണ്ടാനമ്മയെയും മുത്തശ്ശിയെയും പോലീസ് അറസ്റ്റ് ചെയ്തു.

സഹോദരങ്ങളായ മേരി ക്രോക്കര്‍ (14), എല്‍വിന്‍ ക്രോക്കര്‍ ജൂനിയര്‍(16) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം പിതാവ് എല്‍വിന്‍ ക്രോക്കര്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തെ പൂന്തോട്ടത്തില്‍നിന്ന് കണ്ടെത്തിയത്. കുറച്ചു ദിവസങ്ങളായി കുട്ടികളെ കാണാനില്ലെന്നുള്ള അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് എല്‍വിന്റെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്തിരുന്നു.

കുട്ടികള്‍ സൗത്ത് കരോലിനയില്‍ താമസിക്കുന്ന അമ്മയുടെ വീട്ടിലേക്കു പോയെന്നാണ് എല്‍വിന്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍ ഇതു കളവാണെന്ന് ശേഷമുള്ള അന്വേഷണത്തില്‍ നിന്ന് തെളിയുകയായിരുന്നു. യുഎസിലെ ജോര്‍ജിയയില്‍ പൂന്തോട്ടത്തില്‍നിന്നു രണ്ടു കുട്ടികളുടെ മൃതദേഹം കണ്ടെടുത്തത്.

Exit mobile version