മനില: ഇന്തോനേഷ്യയെ തകര്‍ത്തുകളഞ്ഞ ഭൂചലനത്തിനും സുനാമിക്കും പിന്നാലെ ദക്ഷിണ ഫിലിപ്പീന്‍സിനെയും പിടിച്ചുകുലുക്കി ഭൂചലനം. മിന്‍ഡനാവോ ദ്വീപില്‍ ശനിയാഴ്ചയുണ്ടായ ഭൂചലനം 7.2 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
ജനറല്‍ സാന്റോസ് നഗരത്തിനു 193 കിലോമീറ്റര്‍ കിഴക്കാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഭൂകമ്പത്തിനു പിന്നാലെ ദി പസഫിക് സുനാമി വാണിംഗ് സെന്റര്‍ മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയത് രാജ്യത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഇന്തോനേഷ്യയിലുണ്ടായ കനത്ത ഭൂചലനത്തിലും സുനാമിയിലും 430ലേറെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.