വിദ്യാർത്ഥിയുടെ ജീിതത്തിലെ പ്രധാനപ്പെട്ട് നാഴികക്കല്ലാണ് ബിരുദം സ്വന്തമാക്കുക എന്നത്. മിക്ക സർവകലാശാലകളിലും ബിരുദദാന ചടങ്ങ് അതുകൊണ്ടുതന്നെ ഗംഭീരമായാണ് ആഘോഷിക്കപ്പെടാറുള്ളത്.
അതകൊണ്ടുതന്നെ തന്റെ സുപ്രധാന നേട്ടത്തിൽ സാക്ഷ്യം വഹിക്കാനും പങ്കുകൊള്ളാനും മാതാപിതാക്കൾ കൂടെ വേണമെന്ന് എല്ലാ വിദ്യാർത്ഥികളും ആഗ്രഹിക്കും. പക്ഷെ ബിരുദദാന ചടങ്ങിൽ തന്റെ മാതാപിതാക്കൾ എത്തിയിട്ടില്ലെന്ന് മനസിലാക്കി വിങ്ങിപ്പൊട്ടിയ വിദ്യാർത്ഥിക്ക് തണലായി നിന്ന പ്രൊഫസറെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽമീഡിയ ചർച്ചചെയ്യുന്നത്.
ജെറിക് റിവാസ് എന്ന ഫിലിപ്പീനിലെ ലാ കോൺസെപ്ഷൻ കോളേജിലെ വിദ്യാർത്ഥിയുടേയതാണ് ഈ അനുഭവം. ക്ലാസിലെ തന്നെ മികച്ച വിദ്യാർത്ഥിയായിരുന്നു ജെറിക്. പഠിച്ച് ബിരുദം നേടിയെങ്കിലും തന്റെ ബിരുദദാന ചടങ്ങിൽ മാതാപിതാക്കൾ എത്താത്തതിനാൽ തന്നെ ജെറിക് നിരാശനായിരുന്നു.
2019-ൽ അതിനെക്കുറിച്ച് അദ്ദേഹം എഴുതിയ പോസ്റ്റാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. ‘കഴിഞ്ഞ കാലങ്ങളിൽ നിരവധി തവണ മാതാപിതാക്കൾ തന്നെ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരെ കാണുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കുട്ടിക്കാലത്ത് താൻ മെഡലുകളും അവാർഡുകളും നേടിയപ്പോൾ പോലും തന്റെ മാതാപിതാക്കൾ ഒരിക്കലും വന്നിട്ടില്ല’
‘ബിരുദദാന വേളയിൽ, സ്റ്റേജിലേക്ക് പേര് വിളിച്ചപ്പോൾ ആത്മവിശ്വാസത്തോടെ തന്നെയാണ് സ്റ്റേജിലേക്ക് പ്രവേശിച്ചത്. എന്നാൽ മാതാപിതാക്കൾ വന്നില്ലെന്ന് മനസ്സിലാക്കിയപ്പോൾ അവൻ പൊട്ടിക്കരയുകയായിരുന്നു.’-ജെറികിന്റെ പ്രൊഫസർ പറയുന്നു.
‘എനിക്ക് സന്തോഷവും സങ്കടവും കലർന്നതായി തോന്നി. ഞാൻ ചുറ്റും നോക്കി. എങ്ങും സന്തോഷമുള്ള മുഖങ്ങളാണ് ഞാൻ കണ്ടത്. കരയുന്നത് അടക്കിനിർത്താൻ ഞാൻ പരമാവധി ശ്രമിച്ചു. പക്ഷേ എനിക്ക് കഴിഞ്ഞില്ല. എന്റെ കണ്ണുനീർ വീഴുന്നതായി എനിക്ക് തോന്നി” ജെറിക് കുറിച്ചു.
‘ഇങ്ങനെയൊക്കെ ആണെങ്കിലും ആ വേദിയിൽ ഞാൻ തനിച്ചായില്ല. ബിരുദദാന ചടങ്ങിൽ പേര് വിളിച്ചപ്പോൾ അധ്യാപികരിൽ ഒരാൾ അവനൊപ്പം സ്റ്റേജിൽ ഉണ്ടായിരുന്നു. ”എന്റെ പ്രൊഫസർ എന്നെ കാത്ത് സ്റ്റേജിൽ നിൽക്കുന്നുണ്ടായിരുന്നു. എന്നെ അവർ ആലിംഗനം ചെയ്തു. ആ നിമിഷം എന്റെ സങ്കടം കുറഞ്ഞെങ്കിലും ഞാൻ എല്ലാവരുടെയും മുന്നിൽ കരഞ്ഞു പോയി”-എല്ലാ അധ്യാപകർക്കും മാതാപിതാക്കൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് ജെറിക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Discussion about this post