കെയ്റോ: ഈജിപ്തില്‍ ബോംബാക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടു. വിയറ്റ്നാമില്‍ നിന്നുള്ള മൂന്ന് വിനോദസഞ്ചാരികളും ഒരു ടൂറിസ്റ്റ് ഗൈഡുമാണ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗീസാ പിരമിഡിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്.
വിനോദസഞ്ചാരികളുമായി വന്ന ടൂറിസ്റ്റ് ബസ് ഇതുവഴി കടന്നുപോകുമ്പോഴായിരുന്നു പൊട്ടിത്തെറി. പരിക്കേറ്റവരില്‍ ഡ്രൈവര്‍ ഒഴികെ എല്ലാവരും വിയറ്റ്നാമില്‍ നിന്നുള്ളവരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
Discussion about this post