അഴിമതി: ചൈനയില്‍ മുന്‍ ഇന്റലിജന്‍സ് മേധാവിക്കു ജീവപര്യന്തം

കുറ്റം സമ്മതിച്ച മാ അപ്പീല്‍ നല്കില്ലെന്നു ലിയാവോനിംഗ് പ്രവിശ്യയിലെ കോടതിവൃത്തങ്ങള്‍ അറിയിച്ചു

ബെയ്ജിംഗ്: ചൈനയിലെ മുന്‍ ഇന്റലിജന്‍സ് മേധാവി മാ ജിയാന് അഴിമതിക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ. കുറ്റം സമ്മതിച്ച മാ അപ്പീല്‍ നല്കില്ലെന്നു ലിയാവോനിംഗ് പ്രവിശ്യയിലെ കോടതിവൃത്തങ്ങള്‍ അറിയിച്ചു.

സുരക്ഷാ സഹമന്ത്രിയായിരുന്നു മാ. ചാരപ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഈ വകുപ്പിനാണ്. 2015 ലാണ് മായ്‌ക്കെതിരേ അന്വേഷണം ആരംഭിച്ചത്. 2016ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടു.

ചൈനയില്‍ നിന്നു ന്യൂയോര്‍ക്കിലേക്കു പലായനം ചെയ്ത റിയല്‍ എസ്റ്റേറ്റ് ഭീമന്‍ ഗുവോ വെന്‍ഗുയിക്ക് സഹായങ്ങള്‍ നല്കിയെന്നതാണു മായ്‌ക്കെതിരായ പ്രധാന കുറ്റം. ഒന്നരക്കോടി ഡോളര്‍ വകുന്ന തുക കൈക്കൂലി വാങ്ങിയെന്നും ആരോപിക്കപ്പെടുന്നു.

Exit mobile version