മൂത്രം ശുദ്ധീകരിച്ച് ബിയര്‍ നിര്‍മിക്കാനൊരുങ്ങി സിങ്കപ്പൂര്‍

ന്യൂഡല്‍ഹി : ന്യൂബ്ര്യൂ എന്ന പേരില്‍ ബിയര്‍ നിര്‍മിക്കാനൊരുങ്ങി സിങ്കപ്പൂര്‍. പുതുമ എന്തെന്നാല്‍ മലിനജലത്തില്‍ നിന്നും മൂത്രത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന വെള്ളമുപയോഗിച്ചാണ് ബിയറിന്റെ നിര്‍മാണം.

സിങ്കപ്പൂരിലെ പ്രശസ്ത ശുദ്ധജലബ്രാന്‍ഡായ നെവാട്ടറുപയോഗിച്ചാണ് ബിയര്‍ നിര്‍മിക്കുന്നത്. ന്യൂബ്ര്യൂവിന്റെ നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്ന 95 ശതമാനം വെള്ളവും നെവാട്ടറാണ്. കുടിക്കാനും ബിയര്‍ നിര്‍മാണത്തിനും യോഗ്യമെന്ന് ലാബ് പരിശോധനകളില്‍ നിരവധി തവണ തെളിയിച്ചിട്ടുള്ള ബ്രാന്‍ഡാണ് നെവാട്ടര്‍.

നെവാട്ടര്‍ കൂടാതെ പ്രീമിയം ജെര്‍മന്‍ ബാര്‍ലി, സിട്ര, കാലിപ്‌സോ എന്നിവയും ബിയറിന്റെ നിര്‍മാണത്തില്‍ പ്രധാന പങ്ക് വഹിക്കും. സിങ്കപ്പൂരില്‍ നടന്ന ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്കിലാണ് ബ്ര്യൂവേര്‍ക്‌സ് എന്ന ബിയര്‍ നിര്‍മാണ കമ്പനിയുമായി ചേര്‍ന്ന്‌ ന്യൂബ്ര്യൂ ബ്രാന്‍ഡ് ജലവിഭവ വകുപ്പ് ആവിഷ്‌കരിച്ചത്. വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവത്കരണമാണ് ബിയറിന്റെ നിര്‍മാണത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Also read : വീട്ടില്‍ മൂന്ന് നേരവും മാഗി : വിവാഹമോചനം നേടി ഭര്‍ത്താവ്

രാജ്യം നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ ഇത്തരം സംരംഭങ്ങള്‍ സഹായകമാകുമെന്നാണ് ജലസേചന വകുപ്പും കരുതുന്നത്. എന്നാല്‍ വെള്ളം ശുദ്ധീകരിച്ച് നിര്‍മിക്കുന്ന ആദ്യത്തെ ബിയര്‍ ബ്രാന്‍ഡല്ല ന്യൂബ്ര്യൂ. മലിനജലത്തില്‍ നിന്ന് ബിയര്‍ നിര്‍മിക്കുന്നതിലൂടെ പ്രസിദ്ധി നേടിയ ബ്രാന്‍ഡുകളാണ് സ്റ്റോണ്‍ ബ്ര്യൂയിങ്, ക്രസ്റ്റ് ഗ്രൂപ്പ് എന്നിവ.

Exit mobile version