മോസ്‌കോ : റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കിയാല്‍ ആഗോള തലത്തില്‍ ഭീഷണിയുയര്‍ത്തുന്ന ഭക്ഷ്യക്ഷാമം നീക്കാന്‍ സഹായിക്കാമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ഡ്രാഗിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍ വ്യവസ്ഥ മുന്നോട്ട് വെച്ചത്.
പാശ്ചാത്യ രാജ്യങ്ങളുടെ രാഷ്ട്രീയ പ്രേരിത നിയന്ത്രണങ്ങള്‍ നീക്കുന്നതിനനുസരിച്ച് ധാന്യങ്ങളുടെയും രാവസളങ്ങളുടെയും കയറ്റുമതിയിലൂടെ ഭക്ഷ്യ പ്രതിസന്ധി മറികടക്കുന്നതിന് റഷ്യന്‍ ഫെഡറേഷന്‍ ഗണ്യമായ സംഭാവന നല്‍കാന്‍ തയ്യാറാണെന്ന് പുടിന്‍ പറഞ്ഞതായി ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നുള്ള പ്രസ്താവനയില്‍ ക്രെംലിന്‍ അറിയിച്ചു.
Live news: West should lift sanctions to ease global food crisis, Putin tells Draghi https://t.co/x4GlPi2MlK
— Financial Times (@FT) May 26, 2022
അസോവ്, കരിങ്കടല്‍ തുറമുഖങ്ങളില്‍ നിന്നും സിവിലിയന്‍ കപ്പലുകള്‍ക്ക് പുറത്തു കടക്കുന്നതിനുള്ള മാനുഷിക ഇടനാഴികള്‍ ദിവസേന തുറക്കുന്നതുള്‍പ്പടെയുള്ള നാവിഗേഷന്റെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും പുടിന്‍ സംസാരിച്ചതായി ക്രെംലിന്‍ കൂട്ടിച്ചേര്‍ത്തു.
Also read : ഒഡീഷയില്‍ പെണ്‍ ഭ്രൂണഹത്യ നടത്തുന്ന സംഘം അറസ്റ്റില്‍
ഉക്രെയ്ന്‍ ഡിപ്പോകളിലാണ് നിലവില്‍ 20 ദശലക്ഷം ടണ്ണിലേറെ ഭക്ഷ്യവസ്തുക്കള്‍ കെട്ടിക്കിടക്കുന്നത്. ഇത് പുറത്തേക്ക് കയറ്റുമതി ചെയ്യാന്‍ ഉക്രെയ്‌ന്റെയും റഷ്യയുടെയും പങ്കാളിത്തമുണ്ടാവണം. റഷ്യയും ഉക്രെയ്‌നുമാണ് യൂറോപ്പിലേക്ക് വലിയൊരു ശതമാനം ഭക്ഷ്യധാന്യവും സസ്യഎണ്ണയും എത്തിക്കുന്നത്. ഉപരോധം പ്രഖ്യാപിച്ചതോടെ കരിങ്കടലില്‍ സൈന്യത്തെ വിന്യസിച്ച റഷ്യ എല്ലാ കപ്പല്‍ ഗതാഗതവും തടഞ്ഞിട്ടിരിക്കുകയാണ്.
Discussion about this post