വാഷിംഗ്ടൺ: ടെക്‌സസിലെ വെടിവെയ്പ്പിൽ ദാരുണമായി കൊല്ലപ്പെട്ട അധ്യാപികയുടെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു. ഇർമയുടെ ഭർത്താവ് ജോ ഗാർഷ്യയാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഭാര്യയുടെ മരണം ഹൃദയം തകർത്തെന്നാണ് ജോയുടെ മരണത്തെ കുറിച്ച് കുടുംബം പറയുന്നത്. ‘അങ്ങേയറ്റം ഹൃദയഭേദകമാണ്, എന്റെ ടിയ ഇർമയുടെ ഭർത്താവ് ജോ ഗാർഷ്യ ദുഃഖത്താൽ അന്തരിച്ചുവെന്ന് പറയാൻ അഗാധമായ സങ്കടമുണ്ട്’ – ജോയുടെ ബന്ധുവായ ജോൺ മാർട്ടിനസ് ട്വീറ്റ് ചെയ്തു.
സംസ്ഥാന ചലച്ചിത്ര അവാർഡ്: രേവതി മികച്ച നടി, ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടന്മാർ
ഇരുവരും വിവാഹിതരായിട്ട് 24 വർഷമായി. ഇരുവരുടെയും മരണത്തോടെ നാല് മക്കൾ അനാഥരായെന്ന് അന്താരാഷ്ട്ര മാധ്യമവാർത്തകൾ സൂചിപ്പിക്കുന്നു. തോക്കുധാരിയായ അക്രമിയിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് അധ്യാപികയായ ഇർമ ഗാർഷ്യയും ദാരുണമായി മരിച്ചത്. 19 കുട്ടികളും മൂന്ന് സ്‌കൂൾ ജീവനക്കാരുമാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
ഉവാൽഡെയിൽ താമസിക്കുന്ന സാൽവദോർ റാമോസ് എന്ന 18 കാരനാണ് സ്വന്തം മുത്തശ്ശിയുടേതടക്കം 23 പേരുടെ ജീവനെടുത്തത്. അതേസമയം, വെടിവെപ്പിൽ പരിക്കേറ്റ് ആശുപത്രികളിലുള്ള കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. സ്‌കൂളിലെത്തിയ അക്രമി ഗെറ്റ് റെഡി ടു ടൈ എന്നു പറഞ്ഞശേഷമാണ് വെടി ഉതിർത്തത്.