കരോലീന: ജന്മ ദിവസം അല്ലെങ്കില്‍ വിവാഹവാര്‍ഷികം തുടങ്ങിയ ആഷോഷ ദിവസങ്ങളില്‍ പ്രിയപ്പെട്ടവര്‍ക്ക് സര്‍പ്രൈസുകള്‍ നല്‍കാറുണ്ട്. അത്തരത്തില്‍ ഒരച്ഛന് പെണ്മക്കള് നല്കിയ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നോര്‍ത്ത് കരോലിന സ്വദേശികളായ മെലിയാ ടിനിനും സഹോദരിയുമാണ് അച്ഛനെ സ്പെഷല്‍ സമ്മാനം നല്കി ഞെട്ടിച്ചത്. എന്നാല്‍ സാധാരണ അച്ഛന്മാര് മക്കള്‍ക്കാണ് ടെഡി ബെയര്‍ വാങ്ങി നല്‍കാറുള്ളത്. ഇവിടെ ക്രിസ്മസിന് മക്കള്‍ അച്ഛനാണ് സമ്മാനം കൊടുത്തത്. എന്താ അതിശയം തോന്നുന്നുണ്ടോ..
അച്ഛന്റെ മരിച്ചുപോയ അമ്മയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്തുള്ള ടെഡി ബെയറായിരുന്നു അത്. ഹൃദയസ്പര്‍ശിയായ നിമിഷത്തിന്റെ വീഡിയോയും മനോഹരമായ കാപ്ഷനോടെ മെലിയ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.
‘ ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്ന് മുത്തശ്ശിയുടെ വോയ്സ്മെയില്‍ അയക്കാന്‍ പറ്റില്ലെന്നു പറഞ്ഞാണ് അച്ഛന് ഐഫോണ്‍ വാങ്ങാന്‍ വിസമ്മതിച്ചിരുന്നത്. അങ്ങനെ ഞാനും സഹോദരിയും ആ ശബ്ദം ഒരു കരടിപ്പാവയിലാക്കി.’
വലിയ പെട്ടിയില്‍ നിന്നു ഗ്രീറ്റിങ് കാര്‍ഡും കരടിപ്പാവയുമെടുത്ത് കെട്ടിപ്പിടിക്കുന്ന മെലിയയുടെ അച്ഛന് മക്കള്‍ പറയുമ്പോഴാണ് അതിന്റെ ബട്ടണില്‍ ഞെക്കുന്നത്. ഉടന്‍ കേട്ടു, അമ്മ പണ്ടൊരിക്കല്‍ അയച്ച ശബ്ദ സന്ദേശം. പിന്നീട് അരങ്ങേറിയത് വികാര നിര്‍ഭരമായ രംഗങ്ങളായിരുന്നു.
എന്നാല്‍ വീഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം വൈറലായി.
my dad refuses to get an iphone because a voicemail from his mom that passed away won’t transfer from an android, so me and my sister put it in a bear. merry christmas dad pic.twitter.com/m1yOOawWO9
— melia (@meliatinnin) December 25, 2018
Discussion about this post