രോമം പിടിച്ചുവലിച്ചും വായിൽ കൈയ്യിട്ടും മൃഗശാലാ ജീവനക്കാരന്റെ ‘കുട്ടിക്കളി’; കളി കാര്യമായി! സിംഹം വിരൽ കടിച്ചെടുത്തു! ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Lion bites off | Bignewslive

കിങ്സ്റ്റൺ: ശല്യപ്പെടുത്തിയ മൃഗശാലാജീവനക്കാരന്റെ വിരൽകടിച്ചു പറിച്ച് സിംഹം. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇതിനോടകം പുറത്ത് വന്ന് കഴിഞ്ഞു. ഞെട്ടലോടെ അല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല. കരീബിയൻ ദ്വീപുരാജ്യമായ ജമൈക്കയിലാണ് ദാരുണ സംഭവം.

അബൂദാബിയില്‍ മലയാളി ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു: 2 പേര്‍ മരിച്ചു, 120 പേര്‍ക്ക് പരിക്കേറ്റു

മൃഗശാലയിലെത്തിയ കാഴ്ചക്കാരെ രസിപ്പിക്കാനാണ് ജീവനക്കാരൻ കൂട്ടിൽ കിടക്കുന്ന സിംഹത്തിന്റെ വായിൽ കൈയ്യിടുകയും മുഖത്തെ രോമത്തിൽ പിടിച്ചുവലിക്കുകയും മറ്റും ചെയ്തത്.

ജീവനക്കാരന്റെ പെരുമാറ്റത്തിൽ പ്രകോപിതനായ സിംഹം, അയാളുടെ വിരൽ വായിൽകുടുങ്ങിയതോടെ കടിച്ചു പറിക്കുകയായിരുന്നു. വിരൽ സിംഹത്തിന്റെ വായിൽ കുടുങ്ങിയതിന് പിന്നാലെ കൈവലിച്ചെടുക്കാൻ ജീവനക്കാരൻ പരമാവധി ശ്രമിക്കുന്നത് വിഡിയോയിൽ കാണാം.

എന്നാൽ ജീവനക്കാരന്റെ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു. വിരൽ സിംഹം കടിച്ചുപറിച്ചെടുക്കുന്നത് വീഡിയോയിൽ കാണാം. സംഗതി തമാശയാണെന്നാണ് കരുതിയതെന്നും അതിന്റെ ഗൗരവം മനസ്സിലായിരുന്നില്ലെന്നും സന്ദർശകരിൽ ഒരാൾ ജമൈക്ക ഒബ്‌സെർവറിനോടു പറഞ്ഞു.

സിംഹത്തിന്റെ വായിൽനിന്ന് കൈവിടുവിച്ച് ജീവനക്കാരൻ നിലത്തുവീണതോടെയാണ് സംഭവം അപകടമാണെന്ന് മനസിലായതെന്ന് പലരും പറയുന്നു.

Exit mobile version