യോഗ്യരായ സൈനികരില്ല; മറ്റു രാജ്യങ്ങളില്‍ നിന്നും സൈനികരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി ജര്‍മ്മനി

ഐടി വിദഗ്ധര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയ മേഖലകളിലുള്ള വിദഗ്ധരെ ലഭിക്കാത്തതിനാലാണ് മറ്റുരാജ്യങ്ങളില്‍ നിന്നുള്ളവരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്

ബെര്‍ലിന്‍: യോഗ്യരായ സൈനികരില്ലാത്തതിനാല്‍ യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളില്‍ നിന്ന് സൈന്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി ജര്‍മ്മനി. ജര്‍മ്മന്‍ സൈന്യത്തിന്റെ കുറവുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ഐടി വിദഗ്ധര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയ മേഖലകളിലുള്ള വിദഗ്ധരെ ലഭിക്കാത്തതിനാലാണ് മറ്റുരാജ്യങ്ങളില്‍ നിന്നുള്ളവരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള അപേക്ഷകരെ സൈനിക ജോലിക്കായി പരിഗണിക്കുമെന്ന് ജര്‍മ്മന്‍ പ്രതിരോധ മന്ത്രാലയ മേധാവി അറിയിച്ചു.

2025 ആകുമ്പോഴേക്കും വിവിധ തസ്തികകളിലായി 21000 ആളുകളെ നിയമിച്ച് സൈന്യത്തെ കൂടുതല്‍ ബലപ്പെടുത്താനാണ് ജര്‍മ്മനിയുടെ തീരുമാനം. 2024ഓടെ പ്രതിരോധ ബജറ്റ് 1.2 ശതമാനത്തില്‍ നിന്നും 1.5 ശതമാനത്തിലേക്ക് ഉയര്‍ത്താനും തീരുമാനമുണ്ട്. സൈന്യത്തിലെ വനിതാ പ്രാതിനിധ്യമുയര്‍ത്തുകയും ചെയ്യും. നിലവില്‍ 12 ശതമാനം സ്ത്രീകളാണ് സൈന്യത്തിലുള്ളത്. ഈ വര്‍ഷം മുതല്‍ മൂന്നിലൊന്ന് എന്ന രീതിയില്‍ സൈന്യത്തിലേക്ക് സ്ത്രീകളുടെ അപേക്ഷ സ്വീകരിച്ച് തുടങ്ങുമെന്നും ജര്‍മ്മന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Exit mobile version