ഇന്തോനേഷ്യയില്‍ വീണ്ടും അഗ്‌നിപര്‍വ്വത സ്‌ഫോടനം; സുനാമി മുന്നറിയിപ്പ് നല്‍കി അധികൃതര്‍

പൊട്ടിത്തെറിയുണ്ടായ ഭാഗത്തു നിന്നും വലിയ അളവില്‍ ചാരം പുറത്തേക്ക് വന്നിരിക്കുകയാണ്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുനാമിയ്ക്ക് കാരണമായ അനക് ക്രാക്കത്തുവ അഗ്‌നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിച്ചു. അഗ്‌നി പര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് രാജ്യത്ത് വീണ്ടും സുനാമി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ശനിയാഴ്ച്ചയാണ് അനക് ക്രാക്കത്തുവ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 430 പേരാണ് കൊല്ലപ്പെട്ടത്.

ജാവ, സുമാത്ര ദ്വീപുളകള്‍ക്കിടയിലാണ് ഈ അഗ്‌നിവര്‍വതം. പൊട്ടിത്തെറിയുണ്ടായ ഭാഗത്തു നിന്നും വലിയ അളവില്‍ ചാരം പുറത്തേക്ക് വന്നിരിക്കുകയാണ്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ഈ ഈ മേഖലയിലൂടെയുള്ള ഗതാഗതം വിലക്കിയിരിക്കുകയാണ്. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് 25 വിമാന സര്‍വീസുകളും റദ്ദാക്കി. അഗ്‌നി വര്‍വത്തിന് അഞ്ച് കിലോ മീറ്റര്‍ ചുറ്റളവില്‍ പ്രവേശനം വിലക്കിയിട്ടുണ്ട്.

സുനാമിയില്‍ കാണാതായ 159 പേരെ കുറിച്ച് ഇതു വരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. 1600ലധികം പേര്‍ക്കാണ് സുനാമിയില്‍ പരുക്കേറ്റത്. അപകട മേഖലകളില്‍ നിന്നും 20,000ത്തോളം പേരെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.

Exit mobile version