കേപ് ടൗണ്‍ : വൈദ്യപരിശോധനയ്ക്കിടെ പോലീസില്‍ നിന്നും തോക്ക് തട്ടിപ്പറിച്ച് പ്രതി രണ്ട് രോഗികളെ വെടിവെച്ചു കൊന്നു. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ ഇന്നലെയായിരുന്നു സംഭവം. തോക്ക് കൈവശമുണ്ടായിരുന്ന പോലീസിന് ഗുരുതരമായി പരിക്കേറ്റു.
വൈദ്യപരിശോധനയ്ക്കായാണ് പ്രതിയെ ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ച് അക്രമാസക്തനായ ഇയാള്‍ പോലീസുകാരന്റെ കയ്യില്‍ നിന്ന് തോക്ക് തട്ടിയെടുത്ത് തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. തോക്ക് കിട്ടിയ ഉടനെ ഇയാള്‍ പോലീസുകാരന്റെ തലയിലേക്ക് വെടിവെച്ചു. പിന്നീട് ഉടനെ തന്നെ രോഗികളെയും കൊലപ്പെടുത്തി. സഞ്ചാരികള്‍ ഏറെയെത്തുന്ന വി ആന്‍ഡ് എ എന്ന വിനോദസഞ്ചാരകേന്ദ്രത്തിന് സമീപമാണ് വെടിവെയ്പ്പ് നടന്ന ആശുപത്രി.
Also read : മധ്യപ്രദേശില്‍ 7 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിന്റെ കാരണം പ്രണയം നിരസിച്ചതിന്റെ പ്രതികാരം
യുദ്ധത്തിലല്ലാതെ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്ന സ്ഥലമാണ് ദക്ഷിണാഫ്രിക്ക. ഇവിടെ 1,00,000 ആളുകളില്‍ 64 പേര് വീതം കൊല്ലപ്പെടുന്നുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Discussion about this post