വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റിലൂടെ ചാടി, ചിറകിലൂടെ നടന്ന് പുറത്തിറങ്ങി : യാത്രക്കാരന്‍ അറസ്റ്റില്‍

സാന്‍ഡിയാഗോ : വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റിലൂടെ ചാടി, ചിറകിലൂടെ നടന്ന് പുറത്തിറങ്ങിയ യാത്രക്കാരന്‍ യുഎസില്‍ പിടിയിലായി. സാന്‍ ഡിയാഗോയില്‍ നിന്ന് ഷിക്കോഗോയിലേക്ക് പോവുകയായിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനായ ഫ്രാങ്ക് ഡവില എന്നയാളാണ് പിടിയിലായത്.

ഇന്നലെ പുലര്‍ച്ചെ 4.30ഓടെയായിരുന്നു സംഭവം. വിമാനം ഷിക്കാഗോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് പുറകേ ഫ്രാങ്ക് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കുകയും വിമാനത്തിന്റെ ചിറകിലൂടെ നടന്ന് പുറത്തേക്ക് ചാടുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസ് ഓടിയെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് എന്നാണ് വിവരം. ജൂണ്‍ 27ന് കോടതിയില്‍ ഹാജരാക്കും.

ഇതാദ്യമായല്ല ശല്യക്കാരായ യാത്രക്കാരെ കൊണ്ട് ഫ്‌ളൈറ്റ് ജീവനക്കാര്‍ വലയുന്നത്. ആകാശത്ത് വെച്ച് വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ച ഒരു യാത്രക്കാരനെ കുറിച്ച് അമേരിക്കന്‍ എയര്‍ലൈന്‍സിലെ ജീവനക്കാരന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എത്ര പറഞ്ഞിട്ടും ഡോര്‍ തുറക്കാതെ പിന്നോട്ടില്ല എന്ന് ശഠിച്ച ഇയാളെ നിലയ്ക്ക് നിര്‍ത്താന്‍ ഒടുവില്‍ ഫ്‌ളൈറ്റ് അറ്റന്റഡിന് കോഫീ പോട്ട് കൊണ്ട് ‘ഒന്ന് കൊടുക്കേണ്ടി’ വന്നു.

Exit mobile version