ബോംബ് ഭീഷണി : നേപ്പാളില്‍ ത്രിഭുവന്‍ വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനല്‍ ഒഴിപ്പിച്ചു

കഠ്മണ്ഡു : ബോംബ് ഭീഷണിയെത്തുടര്‍ന്ന് നേപ്പാളിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനല്‍ ഒഴിപ്പിച്ചു. അജ്ഞാത ഫോണ്‍ സന്ദേശത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും നീക്കിയതായി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Also read : ഹിറ്റ്‌ലര്‍ ജൂതനായിരുന്നുവെന്ന്‌ റഷ്യ : മാപ്പ് പറയണമെന്ന് ഇസ്രയേല്‍

വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിനുള്ളില്‍ വിവിധയിടങ്ങളിലായി ആറോളം ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഇതേത്തുടര്‍ന്ന് ടെര്‍മിനലില്‍ ആര്‍മിയും പോലീസും സംയുക്തമായി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഭീഷണിയെത്തുടര്‍ന്ന് ആഭ്യന്തര സര്‍വീസുകള്‍ കുറച്ചു സമയത്തേക്ക് നിര്‍ത്തലാക്കിയിരുന്നുവെങ്കിലും പിന്നീട് പുനരാരംഭിച്ചു.

Exit mobile version