ലണ്ടന്‍ : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിരുന്ന് സത്കാരത്തില്‍ പങ്കെടുത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്, ഭാര്യ കാരി, ധനമന്ത്രി ഋഷി സുനക്ക് എന്നിവരുള്‍പ്പടെ അമ്പത് പേര്‍ക്ക് പിഴയിട്ട് മെട്രോപൊളിറ്റന്‍ പോലീസ്. നിയമലംഘനം ചൂണ്ടിക്കാട്ടി ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രധാനമന്ത്രിയുള്‍പ്പടെ പ്രോട്ടോക്കോള്‍ ലംഘിച്ചതായി സ്ഥിരീകരിച്ചത്.
Also read : “കോഹിനൂര്‍ തിരിച്ച് തരുന്ന കാര്യം എന്തായി ?” ഐപിഎല്ലിനിടെ ബ്രിട്ടീഷ് കമന്റേറ്ററോട് ഗവാസ്കര്‍ !
പ്രധാനമന്ത്രിയുടെ വസതിയായ ഡൗണിംഗ് സ്ട്രീറ്റിലും ക്യാബിനറ്റ് ഓഫീസിലുമായി പന്ത്രണ്ടോളം വിരുന്നുകള്‍ കോവിഡ് കാലയളവില്‍ നടന്നിരുന്നതായും ഇതില്‍ ഒന്നിലധികം വിരുന്നുകളില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നൂറോളം ആളുകള്‍ക്ക് ചോദ്യാവലി അയച്ചും ദൃക്സാക്ഷികളുടെ മൊഴിയെടുത്തുമാണ് പോലീസ് പിഴയിട്ടത്. സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
Discussion about this post