യുക്രൈനില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട അമ്മയ്ക്ക് ഹൃദയത്തില്‍ തൊടുന്ന കത്ത് എഴുതി മകള്‍. മാര്‍ച്ച് 8 ന് അമ്മയ്ക്കുള്ള സമ്മാനമാണ്. ലോകത്തിലെ ഏറ്റവും മികച്ച അമ്മയാണ്. ഞാന്‍ ഒരിക്കലും മറക്കില്ല. നല്ല പെണ്കുട്ടിയാകാന് താന്‍ പരമാവധി ശ്രമിക്കുമെന്നും ഒന്‍പത് വയസ്സുള്ള പെണ്‍കുട്ടി അമ്മയ്ക്ക് എഴുതിയ കത്തില്‍ കുറിച്ചു.
യുക്രൈന് ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്റണ്‍ ഗെരാഷ്ചെങ്കോയാണ് ഹൃദ്യമായ പെണ്‍കുട്ടി എഴുതിയ കത്ത് ട്വിറ്ററില്‍ പങ്കുവെച്ചത്- ബോറോഡിയങ്കയില്‍ മരിച്ച അമ്മയ്ക്ക് 9 വയസുകാരി എഴുതിയ കത്ത് ഇതാ എന്നു പറഞ്ഞാണ് സ്വന്തം കൈപ്പടയില്‍ പെണ്‍കുട്ടി എഴുതിയ കത്ത് പങ്കുവെച്ചത്. റഷ്യയുടെ ആക്രമണത്തിലാണ് കാറില്‍ സഞ്ചരിക്കവേ പെണ്‍കുട്ടിയുടെ അമ്മ കൊല്ലപ്പെട്ടത്.
‘അമ്മ, ഈ കത്ത് മാര്‍ച്ച് 8 ന് അമ്മയ്ക്കുള്ള സമ്മാനമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഒന്‍പത് വര്‍ഷത്തിന് നന്ദി. എന്റെ കുട്ടിക്കാലത്തിന് ഞാന്‍ അമ്മയോട് കടപ്പെട്ടിരിക്കുന്നു. നിങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ച അമ്മ. ഞാന്‍ ഒരിക്കലും മറക്കില്ല. നിങ്ങള്‍ ആകാശത്ത് സന്തോഷത്തോടെ ഇരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ സ്വര്ഗത്തിലെത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നമ്മള് സ്വര്‍ഗത്തില്‍ കണ്ടുമുട്ടും. സ്വര്‍ഗത്തില്‍ പോകാന്‍ ഒരു നല്ല പെണ്കുട്ടിയാകാന് ഞാന്‍ പരമാവധി ശ്രമിക്കും’- എന്നാണ് കത്തിലുള്ളത്.
Here's the letter from 9-old girl to her mom who died in #Borodianka.
"Mom!
You're the best mom in the whole world. I'll never forget you. I wish you'll get in Heaven and be happy there. I'll do my best to be a good person and get in Heaven too. See you in Heaven!
Galia xx". pic.twitter.com/07l7vfQxM4
— Anton Gerashchenko (@Gerashchenko_en) April 8, 2022
Discussion about this post