ഒമ്പത് യുവതികളെ വിവാഹം ചെയ്ത് വാര്‍ത്തകളിലിടം നേടിയ ആളാണ് ബ്രസീലിയന്‍ മോഡല്‍ ആര്‍തര്‍ ഒ ഉര്‍സോ. ഒരു പങ്കാളിയുമായുള്ള വിവാഹത്തിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാനും ആരെയും പ്രണയിക്കാനുള്ള സ്വാതന്ത്ര്യം ആഘോഷിക്കാനും എന്ന നിലയ്ക്കായിരുന്നു ആര്‍തറിന്റെ വിവാഹങ്ങള്‍.
എന്നാലിപ്പോഴിതാ ഒമ്പത് പേരില്‍ ഒരാള്‍ ആര്‍തറെ ഡിവോഴ്‌സ് ചെയ്തിരിക്കുകയാണ്. അഗത എന്ന യുവതിയാണ് ബന്ധം അവസാനിപ്പിച്ചത്. ഒരു പങ്കാളിക്കൊപ്പമുള്ള ജീവിതമാണ് നല്ലതെന്ന തോന്നലാണ് അഗത വേര്‍പിരിയാന്‍ കാരണമെന്നാണ് ആര്‍തര്‍ അറിയിച്ചിരിക്കുന്നത്. ഈ തീരുമാനം വിഷമിപ്പിക്കുകയും അതിലേറെ ആശ്ചര്യപ്പെടുത്തുകയും ചെയ്‌തെന്ന് ആര്‍തര്‍ വാര്‍ത്താ ഏജന്‍സിയായ ജാം പ്രസ്സിനോട് പ്രതികരിച്ചു.”അഗതയ്ക്ക് എന്നെ ഒറ്റയ്ക്ക് വേണം. അതിലര്‍ഥമില്ല. പങ്ക് വയ്ക്കലാണ് വേണ്ടത്. അഗതയുടെ തീരുമാനം തെറ്റാണെന്ന് മറ്റ് ഭാര്യമാരും സമ്മതിക്കുന്നുണ്ട്. അവള്‍ ഞാനുമായുള്ള വിവാഹം ഒരു സാഹസം എന്ന നിലയ്ക്ക് ചെയ്തതാണ്”. ആര്‍തര്‍ പറഞ്ഞു.
ബഹുഭാര്യത്വം കാരണം ഒരു ഭാര്യയെ നഷ്ടപ്പെട്ടെങ്കിലും രണ്ട് പേരെ കൂടി വിവാഹം ചെയ്ത് ഭാര്യമാരുടെ എണ്ണം പത്താക്കുകയാണ് ആര്‍തറിന്റെ ലക്ഷ്യം. ഉടനെ അതിന് താല്പര്യമില്ലെങ്കിലും ഏറെ വൈകാതെ രണ്ട് വിവാഹങ്ങള്‍ കൂടി കാണുമെന്ന് ആര്‍തര്‍ സൂചിപ്പിക്കുന്നു. ലുവാനാ കസാക്കിയാണ് ആര്‍തറിന്റെ ആദ്യ ഭാര്യ. കഴിഞ്ഞ വര്‍ഷം എട്ട് പേരെ കൂടി ആര്‍തര്‍ ജീവിതസഖികളാക്കി. ബ്രസീലില്‍ ബഹുഭാര്യത്വം നിയമപരമായി അനുവദനീയമല്ലാത്തതിനാല്‍ ആര്‍തറിന്റെ വിവാഹം നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ല.
Discussion about this post