പെന്‍സില്‍വാനിയ : കനത്ത മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് യുഎസില്‍ ദേശീയ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം. മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് വ്യക്തമായി റോഡ് കാണാന്‍ കഴിയാതെ വന്നതോടെയാണ് കൂട്ടിയിടി ഉണ്ടായത്.
പെന്‍സില്‍വാനിയയിലെ ദേശീയ പാതയിലായിരുന്നു അപകടം. ട്രക്കുകളും ട്രാക്ടറുകളുമുള്പ്പടെ അറുപതോളം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. മഞ്ഞ് വീണ് കിടക്കുന്ന വഴിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങള്‍ മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
A collision involving dozens of vehicles in the US state of Pennsylvania killed at least three people and sent more than a dozen others to hospitals. Heavy fog and precipitation from a snow squall caused a mass pileup of about 50 vehicles including multiple tractor-trailers pic.twitter.com/g0HT2aaZUD
— TRT World (@trtworld) March 28, 2022
കാറുകള്‍ റോഡില്‍ നിന്ന് തെന്നിമാറുന്നതും ട്രക്കുകള്‍ മറ്റ് വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമായി കാണാം. കൂട്ടിയിടില്‍ ചില വണ്ടികള്‍ക്ക് തീ പിടിക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ഹൈവേയിലേക്കുള്ള എല്ലാ റോഡുകളും അടച്ചിരിക്കുകയാണ്.
Discussion about this post