താടി നിർബന്ധം, വടിച്ചാൽ സർവീസിൽ ഇരിക്കില്ല; സർക്കാർ ഉദ്യോഗസ്ഥർക്ക് താലിബാന്റെ നിർദേശം

Taliban bars | Bignewslive

പുരുഷൻമാരായ സർക്കാർ ഉദ്യോഗസ്ഥർ നിർബന്ധമായും താടി വളർത്തിയിരിക്കണമെന്ന് താലിബാന്റെ നിർദേശം.

വരുന്ന ദിവസങ്ങളിൽ പുരുഷൻമാരായ ഉദ്യോഗസ്ഥർ താടിയും താലിബാൻ മുന്നോട്ടുവെച്ച ഡ്രസ് കോഡും പാലിക്കുന്നുണ്ടെന്ന് പരിശോധന നടത്തുമെന്നും റിപ്പോർട്ടുണ്ട്. ഈ നിയമം പാലിക്കാത്തവരെ ഓഫീസുകളിൽ പ്രവേശിപ്പിക്കില്ല.

വഴങ്ങാത്തവരെ പിരിച്ചുവിടുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകുന്നു. താടി വടിക്കരുതെന്നും നീളമുള്ളതും അയഞ്ഞതുമായ കുപ്പായവും തൊപ്പിയും തലപ്പാവും അടങ്ങുന്ന പ്രാദേശിക വസ്ത്രങ്ങൾ ജീവനക്കാർ ധരിക്കണമെന്നുമാണ് താലിബാന്റെ നിർദേശം.

റണ്‍വേയിലേക്ക് മാറ്റുന്നതിനിടെ വിമാനം വൈദ്യുതി തൂണില്‍ ഇടിച്ചു: വിമാനത്തിന്റെ ചിറകും തൂണും തകര്‍ന്നു

അതേസമയം പുരുഷന്മാർ ഒപ്പമില്ലാതെ സ്ത്രീകൾ വിമാനത്തിൽ യാത്ര ചെയ്യുന്നതും താലിബാൻ വിലക്കിയിട്ടുണ്ട്. രാജ്യത്തെ എയൽലൈൻ സർവീസുകൾക്ക് സർക്കാർ നിർദേശം നൽകിയതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച് താലിബാൻ സർക്കാരിന്റെ മിനിസ്ട്രി ഫോർ ദ പ്രൊപ്പഗേഷൻ ഓഫ് വിർച്യൂ ആൻഡ് പ്രിവൻഷൻ ഓഫ് വൈസ്, ശനിയാഴ്ച എയർലൈനുകൾക്ക് കത്തയച്ചിട്ടുണ്ടെന്നാണ് വിവരം.ആഭ്യന്തര- അന്താരാഷ്ട്ര ഫ്ളൈറ്റുകൾ കയറാനെത്തുന്ന സ്ത്രീകൾക്കൊപ്പം നിർബന്ധമായും ഒരു പുരുഷൻ ഉണ്ടായിരിക്കണമെന്നാണ് താലിബാൻ സർക്കാർ നൽകുന്ന നിർദേശം.

Exit mobile version