കൈയിൽ ബാക്കി വന്ന ചില്ലറ പൈസ കൊണ്ട് ലോട്ടറി എടുത്ത യുവതിക്ക് കൈവന്നത് ഒന്നരക്കോടി രൂപ. അമേരിക്കൻ സ്ത്രീയാണ് ഒറ്റ രാത്രി കൊണ്ട് കോടീശ്വരി ആയത്. യുവതി മാർച്ച് 24 വ്യാഴാഴ്ചയാണ് തന്റെ പക്കൽ മിച്ചം വന്ന ചില്ലറയുമായി ലോട്ടറി ടിക്കറ്റ് വാങ്ങിയത്.
ലോട്ടറി നേടിയ ശേഷം, ഒരു പ്രാദേശിക മാധ്യമത്തോട് സംസാരിച്ച സ്ത്രീ പറഞ്ഞു, ”എന്റെ ഹൃദയം പിടയ്ക്കുന്നുണ്ടായിരുന്നു, ഞാൻ ഇപ്പോഴും അതോർക്കുമ്പോൾ തളർന്നുപോകുന്നു.”
അതേസമയം, യുഎസിലെ സൗത്ത് കരോലിനയിലെ പിയർമാൻ ഡയറി റോഡിലെ പവർ ട്രാക്ക് #13-ൽ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്ന് സൗത്ത് കരോലിന എജ്യുക്കേഷൻ ലോട്ടറി വ്യക്തമാക്കി. ലോട്ടറി ടിക്കറ്റ് വാങ്ങാൻ, വാഹനത്തിൽഇന്ധനം നിറച്ചതിൽ നിന്ന് മിച്ചം വന്ന ചില്ലറയാണ് യുവതി ഉപയോഗിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ലോട്ടറി അടിച്ച ശേഷം എന്നെങ്കിലും ഒരു ദിവസം തനിക്ക് ലോട്ടറി അടിക്കുമെന്ന് തോന്നിയിരുന്നുവെന്നും എന്നാൽ അത് സംഭവിച്ചപ്പോൾ താൻ പൂർണ്ണമായും അമ്പരന്നുവെന്നും വിജയി പറഞ്ഞു.
Discussion about this post