വാഷിങ്ടണ്‍: ഇനി മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിക്കുന്ന ലോക പോലീസ് ചമഞ്ഞുള്ള ഇടപെടലുകളില്‍ നിന്നും അമേരിക്ക പിന്മാറുന്നു. ഇറാഖ് സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് ലോക പോലീസാവാന്‍ ഇനിയില്ലെന്ന് വ്യക്തമാക്കിയത്. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തെയും ട്രംപ് ന്യായീകരിച്ചു.
വെസ്റ്റേണ്‍ ഇറാഖിലെ അല്‍ അസദ് എയര്‍ബേസിലാണ് ട്രംപ് ഇറങ്ങിയത്. ഇറാഖിലെത്തിയ ട്രംപ് യുഎസ് സൈന്യത്തിലെ മുതിര്‍ന്ന 100 ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇറാഖ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചുവെങ്കിലും പിന്നീട് പിനിമാറുകയും ഫോണില്‍ സംസാരിക്കുകയുമാണ് ചെയ്തത്.
ഫോണ്‍ സംഭാഷണത്തിനിടെ ഇറാഖ് പ്രസിഡന്റിനെ അമേരിക്ക സന്ദര്‍ശിക്കാന്‍ ട്രംപ് ക്ഷണിച്ചുവെന്ന് വൈറ്റ്ഹൗസ് പ്രതിനിധികള്‍ അറിയിച്ചു. അദ്ദേഹം ക്ഷണം സ്വീകരിച്ചതായും വൈറ്റ് ഹൗസ് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post