സാന്റിയാഗോ: സഹോദരിയുടെ വിവാഹകേക്കിൽ കഞ്ചാവ് ചേർത്തതിനെ കുറിച്ച് വെളിപ്പെടുത്തി യുവാവ്. അൽവാരോ റോഡിഗ്രസ് എന്ന 29കാരനാണ് ഏഴ് തട്ടുകളായുള്ള സഹോദരിയുടെ വിവാഹകേക്കിൽ കഞ്ചാവ് ചേർത്തത്. 20 മണിക്കൂർ നേരം കൊണ്ടാണ് കേക്ക് തയ്യാറാക്കിയത്.
വൈറ്റ് ക്രീമിന് പുറമേ പൂക്കൾകൊണ്ട് അലങ്കരിച്ച കേക്കിന്റെ ഒരു തട്ടിൽ ആണ് കഞ്ചാവ് ചേർത്തത്. ഈ തീരുമാനത്തിന് സഹോദരിയുടെ കൂടി പിന്തുണ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, കഞ്ചാവ് ചേർത്ത കേക്ക് പ്രായപൂർത്തിയായ അതിഥികൾക്ക് മാത്രമാണ് നൽകിയത്.
ഈ കേക്ക് നൽകിയപ്പോഴുള്ള അതിഥികളുടെ പ്രതികരണം രസകരമായിരുന്നുവെന്നും റോഡിഗ്രസ് പറയുന്നു. നടുവേദന മൂലം ബുദ്ധിമുട്ടിലായിരുന്ന തന്റെ ബന്ധു കഞ്ചാവ് കേക്ക് കഴിച്ചതിന് പിന്നാലെ വേദന മറന്ന് നൃത്തം ചെയ്തുവെന്നും റോഡിഗ്രസ് കൂട്ടിച്ചേർത്തു.
ചിലിയിൽ സ്വകാര്യയിടങ്ങളിൽ കഞ്ചാവ് ഉപയോഗത്തിന് നിരോധനമില്ലാത്തതിനാൽ റോഡിഗ്രസിനെതിരെ കേസുണ്ടാവില്ലെന്നാണ് സൂചന.
Discussion about this post