യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമങ്ങൾ ഉർജിതം. നിമിഷപ്രിയ കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന യെമൻ പൗരന്റെ ബന്ധുക്കൾക്ക് രക്തധനം നൽകി ഒത്തു തീർപ്പിലെത്താമോ എന്ന പരിശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഇതിനായി നാലു കോടിയോളം രൂപ സമാഹരിക്കാനുള്ള പ്രചാരണ പരിപാടികളാണ് നടന്നു വരുന്നത്.
നാസിക്ക് മേല് വിജയം നേടിയ ദിവസം : മെയ് 9ന് യുദ്ധം അവസാനിപ്പിക്കാന് റഷ്യ
ഇതിനകം നിരവധിപ്പേർ ചെറിയ തുകകൾ നൽകാമെന്ന വാഗ്ദാനവുമായി മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും വലിയ തുക കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നു. വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളെ ആക്ഷൻ കൗൺസിൽ പ്രവർത്തകർ സന്ദർശിച്ച് സഹായം അഭ്യർഥിച്ചിരുന്നു. പലരും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കുന്നതിനായി വലിയ ശ്രമങ്ങളാണ് സേവ് നിമിഷപ്രിയ എന്ന പേരിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ നടത്തുന്നത്. ഇന്ത്യയിൽ നിന്നുള്ള അഭിഭാഷകന്റെയും എംബസിയുടെയും സഹായത്തിൽ വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകിയിരുന്നെങ്കിലും ഹൈക്കോടതി തള്ളിയതോടെ മരണഭീതിയിലാണ് ഇപ്പോൾ നിമിഷപ്രിയ.
തന്റെ അമ്മയെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് നിമിഷയുടെ മകളും അപേക്ഷയുമായി രംഗത്ത് വന്നു. ‘എന്റെ മമ്മിയെ എനിക്കു രക്ഷിച്ചു തരണം’ – നിമിഷപ്രിയയുടെ മകൾ ഇന്നലെ പാണക്കാട്ട് തറവാട്ടിലെത്തി സാദിഖ് അലി തങ്ങളെ കണ്ടു നടത്തിയ അഭ്യർഥനയാണ്.
അമ്മയ്ക്കും സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അംഗങ്ങൾക്കും ഒപ്പമാണ് മകൾ പാണക്കാട്ട് എത്തിയത്. കഴിയുന്ന എല്ലാ സഹായവും നൽകാമെന്നും ഇടപെടൽ നടത്താമെന്നും അദ്ദേഹം വാഗ്ദാനം നൽകി. മറ്റു ഗൾഫ് രാജ്യങ്ങളെ പോലെ യെമനുമായി ബന്ധം കുറവാണ്. എങ്കിലും എംബസി, സർക്കാർ തലത്തിൽ ഇടപെടൽ നടത്തി നിമിഷപ്രിയയെ രക്ഷിക്കുന്നതിനുള്ള ശ്രമം ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
Discussion about this post