കാബൂൾ: പെൺകുട്ടികൾ ആറാംക്ലാസിന് അപ്പുറത്തേക്ക് പഠിക്കേണ്ടെന്ന് അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടം. അധ്യയനവർഷത്തിന്റെ തുടക്കത്തിലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.
അന്താരാഷ്ട്രതലത്തിൽ അംഗീകാരം നേടാനുള്ള താലിബാൻ ശ്രമങ്ങളെ തടസ്സപ്പെടുത്താൻപോന്നതാണ് തീരുമാനം. സ്‌കൂളുകൾ തുറക്കാനും പൊതുസ്ഥലത്ത് സ്ത്രീകൾക്ക് അവരുടെ അവകാശം നൽകാനുമാണ് അന്താരാഷ്ട്രസമൂഹം താലിബാൻ നേതാക്കളോട് ആവശ്യപ്പെടുന്നത്.
താലിബാൻ നേതാവ് ഹൈബത്തുള്ള അഖുൻസാദ തെക്കൻ കാണ്ഡഹാറിലേക്ക് താലിബാൻനേതൃത്വത്തെ വിളിച്ചുവരുത്തിയ സമയത്താണ് തീരുമാനം ലോകത്തെ അറിയിച്ചത്. ചില മുതിർന്ന ഇടക്കാല കാബിനറ്റ് നേതാക്കളുടെ സ്ഥാനമാറ്റം ചർച്ചചെയ്യാനാണ് യോഗം.
Discussion about this post